Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കശ്മീര്‍ പ്രശ്‌നം മാന്യമായി പരിഹരിക്കണമെന്ന് പാക് സേനാമേധാവി

റാവല്‍പിണ്ടി: കശ്മീര്‍ പ്രശ്നം മാന്യമായി പരിഹരിക്കണമെന്ന് പാക്കിസ്ഥാന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് (സിഎഎഎസ്) ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. പിഎഎഫ് അക്കാദമിയില്‍ ബിരുദധാരികളായ കേഡറ്റുകളെ അഭിനന്ദിക്കുന്നതിനിടെയാണ് ജനറല്‍ ബജ്വ ഇക്കാര്യം പരാമര്‍ശിച്ചത്. പാക് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ മുജാഹിദ് അന്‍വര്‍ ഖാനും ചടങ്ങില്‍ പങ്കെടുത്തു.പരസ്പര ബഹുമാനത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും ആശയങ്ങളില്‍ പാക്കിസ്ഥാന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിരുദധാരികളായ കേഡറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ട് ജനറല്‍ ബജ്വ പറഞ്ഞു. ‘എല്ലാ ദിശകളിലും സമാധാനത്തിന്റെ ഒരു കൈ നീട്ടേണ്ട സമയമാണിത്.’

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസൃതമായി ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. സമാധാനത്തിനായുള്ള തങ്ങളുടെ ആഗ്രഹത്തെ ബലഹീനതയുടെ അടയാളമായി വ്യാഖ്യാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സൈനികമേധാവി പറയുന്നു.ഭീഷണിയുടെ സ്വരമായിരുന്നു ബജ്‌വയ്ക്ക്. പാക് സേന പൂര്‍ണമായും കഴിവുള്ളവരാണ്. ഏതുഭീഷണിയും നേരിടാന്‍ അവര്‍ തയ്യാറാണ്. മൂന്ന് സേനകളും മികച്ച ഏകോപനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.പിഎഎഫ് അക്കാദമിയില്‍ പരിശീലനത്തിനായി സൗദി അറേബ്യയില്‍ നിന്നുള്ള കേഡറ്റുകളുടെ സാന്നിധ്യത്തെ അദ്ദേഹം പ്രശംസിച്ചു.

അതേസമയം എല്ലാ അവസരങ്ങളിലും പാക് നേതാക്കള്‍ ഇപ്പോള്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. യുഎസില്‍ പുതുതായി അധികാരത്തിലെത്തിയ ജോ ബൈഡന്റെ ശ്രദ്ധ ലഭിക്കുന്നതിനും അനുകൂല നിലപാട് നേടുന്നതിനുമുള്ള ശ്രമമാണ് ഇപ്പോള്‍ ഇസ്ലാമബാദ് നടത്തുന്നത്. അമേരിക്ക മൗനമായി തുടര്‍ന്നാല്‍ പാക് നേതൃത്വം ചൈനയെ കൂട്ടുപിടിച്ച് പ്രശ്‌നം വീണ്ടും യുഎന്നില്‍ എത്തിക്കാനും ശ്രമിക്കും. അതിന്റെ തുടക്കമാണ് ഇപ്പോള്‍ കാണുന്നത്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി
Maintained By : Studio3