Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍ഡെല്‍ മണിക്ക് രണ്ടാം പാദത്തില്‍ 127.21 ശതമാനം ലാഭ വളര്‍ച്ച

1 min read

കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍മണി 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 127.21 ശതമാനം ലാഭ വളര്‍ച്ച നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയ 8.32 കോടിയി്ല്‍ നിന്ന് ലാഭം 18.91 കോടിയായാണ് ഉയര്‍ന്നത്. വരുമാനത്തിലും വന്‍ വളര്‍ച്ച രേഖപ്പെടുത്തി മുന്‍വര്‍ഷം ഇതേ പാദത്തിലെ 47.81 കോടിയേക്കാള്‍ 61.09 ശതമാനം വര്‍ധിച്ച് വരുമാനം 77.03 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 568.86 ശതമാനം ലാഭ വളര്‍ച്ച നേടി. കൈകാര്യം ചെയ്യുന്ന ആസ്തികളിലും വന്‍ വര്‍ധനരേഖപ്പെടുത്തി. മുന്‍വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 5.86 കോടി രൂപയായിരുന്ന ലാഭം 39.17 കോടിയായി ഉയര്‍ന്നു. 1800 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. വായ്പാ വിതരണത്തില്‍ 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കമ്പനി പുറത്തിറക്കിയ എന്‍സിഡി കടപ്പത്രങ്ങളുടെ മൂന്നാം ഘട്ടം 188 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. മുന്‍ പാദത്തെയപേക്ഷിച്ച് വന്‍ വളര്‍ച്ചയോടെ രണ്ടാം പാദത്തില്‍ 1363 കോടി രൂപയുടെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്തത്.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം

2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 39.17 കോടി രൂപയുടെ ലാഭം നേടാന്‍ കഴിഞ്ഞത് വിപണിയിലെ മാറുന്ന ബലതന്ത്രം മനസിലാക്കി പുതിയ മേഖലകളിലേക്കു ബിസിനസ് വ്യാപിപ്പിക്കാന്‍ കഴിഞ്ഞതു കൊണ്ടാണെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. സ്വര്‍ണ വായ്പക്ക് ഊന്നല്‍ നല്‍കിയതും ബിസിനസ് വളര്‍ച്ച ഉറപ്പാക്കിയതായി അദ്ദേഹം വിലയിരുത്തി.

Maintained By : Studio3