September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യൻ ഹോട്ടൽസ് കമ്പനി ബേക്കലിൽ പുതിയ ജിഞ്ചർ ഹോട്ടൽ തുറക്കുന്നു

1 min read

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎല്‍) ബേക്കലിൽ പുതിയ ജിഞ്ചർ ഹോട്ടൽ ആരംഭിക്കുന്നു. ജിഞ്ചർ ബ്രാൻഡിലുള്ള കേരളത്തിലെ ആറാമത്തെ ഹോട്ടലാണിത്. ഈ ഗ്രീൻഫീൽഡ് പദ്ധതി 2027-ൽ പ്രവർത്തനമാരംഭിക്കും. ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സഹകരണത്തിലൂടെയാണ് പുതിയ ഹോട്ടൽ വരുന്നത്. ജിഞ്ചർ ബേക്കൽ കൂടി പ്രവർത്തനമാരംഭിക്കുന്നതോടു കൂടി ഐഎച്ച്‌സിഎല്ലിന്‍റെ മൂന്ന് ബ്രാൻഡുകള്‍ക്ക് ബേക്കലിൽ സാന്നിദ്ധ്യമുണ്ടാകുമെന്ന് ഐഎച്ച്‌സിഎൽ റിയൽ എസ്റ്റേറ്റ് ആന്‍റ് ഡവലപ്മെന്‍റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് സുമ വെങ്കിടേഷ് പറഞ്ഞു. മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള ബേക്കൽ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. വളർന്നുവരുന്ന ഈ വിനോദസഞ്ചാര വിപണിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും സുമ വെങ്കിടേഷ് പറഞ്ഞു.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും അടുത്തായി സ്റ്റേറ്റ് ഹൈവേയിലാണ് 150 മുറികളുള്ള പുതിയ ജിഞ്ചർ ഹോട്ടൽ വരുന്നത്. വൈവിദ്ധ്യമാർന്ന ആഗോള, പ്രദേശിക വിഭവങ്ങള്‍ ലഭ്യമാക്കുന്ന ക്യുമിൻ ഓള്‍-ഡേ ഡൈനർ, അധിക മീറ്റിംഗ് റൂമുകളുള്ള ബാങ്ക്വറ്റ് ഹാൾ, നീന്തൽക്കുളം, ഫിറ്റ്നസ് സെന്‍റർ, കുട്ടികളുടെ കളിസ്ഥലം എന്നീ സൗകര്യങ്ങള്‍ പുതിയ ഹോട്ടലിലുണ്ടാകും. പുതിയ ഹോട്ടൽ കൂടി വരുന്നതോടെ ഐഎച്ച്‌സിഎല്ലിന് കേരളത്തില്‍ താജ്, സെലക്ഷൻസ്, വിവാന്ത, ജിഞ്ചർ എന്നീ ബ്രാൻഡുകളിലായി 19 ഹോട്ടലുകളുണ്ടാകും. പണി പൂർത്തിയായി വരുന്ന ആറെണ്ണം ഉള്‍പ്പെടെയാണിത്.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ
Maintained By : Studio3