Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റൽ മേഖലയിലെ സഹകരണത്തിന് ഇന്ത്യ-കൊളംബിയ ധാരണ

ന്യൂ ഡെൽഹി: ഭരണനിർവ്വഹണ രംഗത്ത് ഡിജിറ്റൽ പരിവർത്തനം കൊണ്ടുവരുന്നതിന് പരസ്പ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഇന്ത്യയും കൊളംബിയയും തമ്മിൽ ധാരണയിലെത്തി. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തിൽ ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ  ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സെക്രട്ടറി എസ്. കൃഷ്ണൻ,  കൊളംബിയ ഇൻഫർമേഷൻ ടെക്‌നോളജീസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി മൗറിസിയോ ലിസ്‌കാനോ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. മികച്ച ഡിജിറ്റൽ സേവന  പ്രവർത്തനങ്ങളുടെ കൈമാറ്റം, ഡിജിറ്റൽ സേവന പരിശീലന പദ്ധതികൾ, പൊതുസേവന രംഗത്തെ ഉദ്യോഗസ്ഥരുടെയും  വിദഗ്ദ്ധരുടെയും  കൈമാറ്റം, സ്വകാര്യ മേഖലയിലുള്ള കരാറുകൾ സുതാര്യമാക്കൽ എന്നിവയിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം (ഇന്ത്യ സ്റ്റാക്ക്) പ്രോത്സാഹിപ്പിക്കുന്നതിനാണ്  ധാരണാപത്രം ഉദ്ദേശിക്കുന്നത്.
ഒപ്പിടൽ ചടങ്ങിന് ശേഷം സഹമന്ത്രി രാജീവ് ചന്ദ്രശേഖറും കൊളംബിയ ഐ ടി ആൻഡ് കമ്മ്യൂണിക്കേഷൻസ് മന്ത്രി മൗറീഷ്യോ ലിസ്‌കാനോയും തമ്മിൽ പൊതുഭരണ രംഗത്ത് പൊതു,സ്വകാര്യ മേഖലകൾ നൽകുന്ന സേവനങ്ങൾക്ക് തുല്യ അവസരം ഉറപ്പാക്കുന്നതിനായി സുതാര്യവവും സുരക്ഷിതവും പ്രവർത്തനക്ഷമവുമായ ഡിജിറ്റൽ പൊതു സൗകര്യങ്ങളുടെ (പബ്ലിക് ഇൻഫ്രാസ്ട്രക്ചർ) പ്രാധാന്യവും സാധ്യതകളും സംബന്ധിച്ച ചർച്ച നടത്തി. “അതതു രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയും പൊതു ഭരണവും ഡിജിറ്റൽ അധിഷ്ഠിതമാക്കാനുദ്ദേശിക്കുന്ന ലോക രാഷ്ട്രങ്ങൾക്ക്  ഇന്ത്യൻ ഡിജിറ്റൽ സേവന സൗകര്യങ്ങൾ   അഥവാ ഇന്ത്യ സ്റ്റാക്ക് ഉറപ്പാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ കാഴ്ചപ്പാട്  സാക്ഷാത്കരിക്കുന്ന  സുപ്രധാന ചുവടുവെപ്പാണ് ഇന്ത്യ ഇന്ന്  കൊളംബിയയുമായി ഒപ്പ് വച്ച കരാറെ”ന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം
Maintained By : Studio3