September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐഐഎസ്‌ടിയുടെ 11-ാമത് ബിരുദദാന ചടങ്ങ് ആഗസ്ത് 18-ന്

1 min read

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ഐഐഎസ്‌ടി) പതിനൊന്നാമത് ബിരുദദാന ചടങ്ങ് 2023 ഓഗസ്റ്റ് 18-ന് തിരുവനന്തപുരം ഐഎസ്ആർഒ വലിയമല എൽപിഎസ്‌സിയിലെ പേൾ ജൂബിലി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് നടക്കും. ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ഐഎസ്ആർഒ മുൻ ചെയർപേഴ്സണുമായ ഡോ.കെ.രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. ചാൻസലർ ഡോ.ബി.എൻ.സുരേഷ് അധ്യക്ഷത വഹിക്കും. ആകെ 275 ബിരുദങ്ങളാണ് ബിരുദദാന ചടങ്ങിൽ നൽകുന്നത്. 135 ബി.ടെക്, 18 ഡ്യുവൽ ഡിഗ്രി, 97 എം ടെക് ബിരുദങ്ങൾ ഇതിൽ ഉൾപ്പെടും. പിഎച്ച്ഡിയിൽ 25 പേർക്കും ബിരുദം ലഭിക്കും. മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണമെഡലുകളും ചടങ്ങിൽ സമ്മാനിക്കും.ഐഐഎസ്‌ടി ഗവേണിംഗ് ബോഡി പ്രസിഡന്റും ഐഎസ്ആർഒ ചെയർമാനുമായ ശ്രീ എസ് സോമനാഥ്, എൽപിഎസ്‌സി ഡയറക്ടർ ഡോ വി നാരായണൻ, ഐഐഎസ്‌ടി ഡയറക്ടർ ശ്രീ ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവരും പങ്കെടുക്കും.

  യു-ബോട്ടിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹീലിയോസ്
Maintained By : Studio3