Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐസിഐസിഐ ബാങ്ക്-എന്‍പിസിഐ പങ്കാളിത്തം

കൊച്ചി: ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ ശ്രേണി പുറത്തിറക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷ (എന്‍പിസിഐ) നുമായി സഹകരിക്കുന്നു. തുടക്കത്തില്‍ ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് ബാങ്കിന്‍റെ ജെംസ്റ്റോണ്‍ സീരീസില്‍ കോറല്‍ വകഭേദത്തില്‍ ലഭ്യമാകും. തുടര്‍ന്ന് റൂബിക്സ്, സഫീറോ വകഭേദങ്ങള്‍ പുറത്തിറക്കും. ‘ഐസിഐസിഐ ബാങ്ക് കോറല്‍ റുപേ ക്രെഡിറ്റ് കാര്‍ഡ്’ എന്ന സമ്പര്‍ക്കരഹിത കാര്‍ഡില്‍ ഷോപ്പിംഗ്, റെസ്റ്റോറന്‍റുകള്‍, വൈദ്യുതി, വെള്ളം തുടങ്ങിയ വിവിധ തരം ബില്ലടവുകള്‍ തുടങ്ങിയവ പോലുള്ള ദൈനംദിന ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്‍റുകള്‍, ആഭ്യന്തര വിമാനത്താവളം, റെയില്‍വേ ലോഞ്ചുകള്‍ ഉപയോഗിക്കാനുള്ള അവസരം, ഇന്ധന സര്‍ചാര്‍ജ് ഇളവ്, സിനിമാ ടിക്കറ്റ്, ഡൈനിങ് എന്നിവയില്‍ കിഴിവ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പോലുള്ള റുപേയുടെ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാകും.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ഉപയോക്താക്കള്‍ക്ക് നൂതനവും മികച്ച മൂല്യമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എപ്പോഴും മുന്നിലാണെന്നും ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡുകളുടെ നേട്ടങ്ങളും റുപേയുടെ എക്സ്ക്ലൂസീവ് ഓഫറുകളും സംയോജിപ്പിക്കുന്ന ഈ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്സ്, പേയ്മെന്‍റ് സൊല്യൂഷന്‍സ് ആന്‍ഡ് മര്‍ച്ചന്‍റ് ഇക്കോസിസ്റ്റം മേധാവി സുദിപ്ത റോയ് പറഞ്ഞു. ഐസിഐസിഐ ബാങ്കുമായുള്ള സഹകരണം കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദവും മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നതും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുമെന്നും എന്‍പിസിഐ സിഒഒ പ്രവീണ റായ് പറഞ്ഞു.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു
Maintained By : Studio3