ഐസിഐസിഐ-വിഡിയോകോണ്‍ കേസില്‍ ദീപക് കൊച്ചാറിന് ജാമ്യം
1 min readമുംബൈ: ഐസിഐസിഐ ബാങ്ക്-വീഡിയോകോണ്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന്‍റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ദീപക് കൊച്ചാര്‍ അറസ്റ്റിലായിരുന്നു.
വീഡിയോകോണ്‍ ഗ്രൂപ്പിന് 1,875 കോടി രൂപ വായ്പ നല്‍കിയത് ഉള്‍പ്പെടുന്ന കേസില്‍ മുംബൈയിലെ പ്രത്യേക പിഎംഎല്‍ കോടതി ചന്ദ കൊച്ചറിന് ജാമ്യം നല്‍കിയിരുന്നു. അന്വേഷണം കാരണം ചന്ദ കൊച്ചറിന് 2018 ല്‍ ഐസിഐസിഐ സിഇഒ സ്ഥാനം ഒഴിയേണ്ടിവന്നു. തനിക്കും ഭര്‍ത്താവിനുമെതിരായ എല്ലാ ആരോപണങ്ങളും അവര്‍ നിഷേധിച്ചിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സി 2019 ജനുവരി 30നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2019 ജനുവരി 22 ന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലും ദീപക് കൊച്ചാര്‍, ചന്ദ കൊച്ചാര്‍, വേണുഗോപാല്‍ ധൂത് എന്നിവരുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്.