November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വ്യാപാരികള്‍ക്കായി ‘മര്‍ച്ചന്‍റ് സ്റ്റാക്ക്’ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

1 min read

കൊച്ചി: റീട്ടെയില്‍ വ്യാപാരികള്‍ക്കായി മര്‍ച്ചന്‍റ് സ്റ്റാക്ക് എന്ന പേരില്‍ രാജ്യത്തെ ഏറ്റവും സമഗ്രമായ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ അവതരിപ്പിച്ചതായി ഐസിഐസിഐ ബാങ്ക് . രാജ്യത്തെ രണ്ടു കോടിയിലധികം ചില്ലറ വ്യാപാരികളെ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിച്ച് ശാക്തീകരിക്കാനാണ് പുതിയ സംരംഭത്തിലൂടെ ഐസിഐസിഐ ബാങ്ക് ലക്ഷ്യമിടുന്നത്.

ഡിജിറ്റല്‍ ബാങ്കിംഗിനൊപ്പം മൂല്യവര്‍ധിത സേവനങ്ങളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം, പലചരക്ക് വ്യാപാരികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വലിയ റീട്ടെയില്‍ സ്റ്റോര്‍ ശൃംഖലകള്‍, ഓണ്‍ലൈന്‍ ബിസിനസുകള്‍, വലിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവയെ അവരുടെ ബാങ്കിംഗ് ആവശ്യകതകള്‍ പരിധികളില്ലാതെ നിറവേറ്റാനും, മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത സേവനം ലഭ്യമാക്കാനും പ്രാപ്തരാക്കും.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ബിസിനസ് വിത്ത് കെയര്‍ എന്ന ബാങ്കിന്‍റെ അടിസ്ഥാന തത്വത്തിന് അനുസൃതമായാണ് ഈ സംരംഭം. ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ തന്നെ, ഈ രംഗത്ത് ആദ്യമായി ലഭ്യമാക്കുന്ന വിവിധ സേവനങ്ങള്‍ വ്യാപാരികള്‍ക്ക് പ്രയോജനപ്പെടുത്താം. ബിസിനസുകള്‍ക്കായുള്ള ബാങ്കിന്‍റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാബിസ് വഴി ഉടനടി ഈ സൗകര്യങ്ങള്‍ നേടാനാകും. ഒരു കൂട്ടം ബാങ്കിംഗ് സേവനങ്ങളും, മൂല്യ വര്‍ധിത സേവനങ്ങളും റീട്ടെയില്‍ സമൂഹത്തിനായി മര്‍ച്ചന്‍റ് സ്റ്റാക്ക് ഒരൊറ്റ സ്ഥലത്ത് ലഭ്യമാക്കും.

സൂപ്പര്‍ മര്‍ച്ചന്‍റ് കറന്‍റ് എക്കൗണ്ട് എന്ന പുതിയ എക്കൗണ്ട്, മര്‍ച്ചന്‍റ് ഓവര്‍ ഡ്രാഫ്റ്റ്, എക്സ്പ്രസ് ക്രെഡിറ്റ്, വ്യാപാരികളെ അവരുടെ ബിസിനസ്സ് ഓണ്‍ലൈനില്‍ നടത്താന്‍ സഹായിക്കുന്നതിനുള്ള ‘ഡിജിറ്റല്‍ സ്റ്റോര്‍ മാനേജ്മെന്‍റ്’ സൗകര്യം, ഇന്‍ഡസ്ട്രിയിലെ ആദ്യ എക്സ്ക്ലൂസീവ് ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം, പ്രധാന ഇ-കൊമേഴ്സുമായുള്ള സഖ്യങ്ങള്‍, ഓണ്‍ലൈന്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകള്‍ എന്നിവയാണ് സ്റ്റാക്കിന്‍റെ പ്രധാന സേവനങ്ങള്‍.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3