Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലുഫ്താന്‍സ കാര്‍ഗോ ഐബിഎസ് സോഫ്റ്റ് വെയറുമായി കൈകോര്‍ക്കുന്നു

1 min read

തിരുവനന്തപുരം: ആഗോളതലത്തിലുള്ള കാര്‍ഗോ നീക്കം ഡിജിറ്റല്‍വത്ക്കരിക്കുന്നതിനും സേവനനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും ഐപാര്‍ട്ണര്‍ ഹാന്‍ഡ് ലിംഗ് സൊലൂഷന്‍ ഉപയോഗപ്പെടുത്താന്‍ ലുഫ്താന്‍സ കാര്‍ഗോ ഐബിഎസ് സോഫ്റ്റ് വെയറുമായി കൈകോര്‍ക്കുന്നു. വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് ഏജന്‍റുമാര്‍ (ജിഎച്ച്എ) കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സുഗമാക്കുന്നതിനും പേപ്പര്‍ രഹിതമാക്കുന്നതിനുമുള്ള ലുഫ്താന്‍സ കാര്‍ഗോയുടെ ‘മൊബൈല്‍ ഡിജിറ്റില്‍ ഹാന്‍ഡ് ലിംഗ്’ ദൗത്യത്തിന്‍റെ ഭാഗമായാണ് പുതിയ സോഫ്റ്റ് വെയറിലേക്കുള്ള ചുവടുമാറ്റം.

ലുഫ്താന്‍സ കാര്‍ഗോയുടെ പ്രത്യേക പരിശോധനകളും കൃത്യമായ നടപടിക്രമങ്ങളും വിപുലമായ ജിഎച്ച്എ നെറ്റ് വര്‍ക്കിലേക്ക് വ്യാപിപ്പിക്കുന്നതിനും അപകടകരമായ വസ്തുക്കള്‍, ഔഷധങ്ങള്‍, ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിവ കൈകാര്യം ചെയ്യുന്നതിനും ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഏറ്റവും പുതിയ ഐപാര്‍ട്ണര്‍ ഹാന്‍ഡ് ലിംഗ് സൊലൂഷന്‍ ഉപയോഗിക്കും. ജിഎച്ച്എകളുടെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്ക് വെബ്-മൊബൈല്‍ ടൂളുകള്‍ ഉപയോഗിക്കാവുന്നതും സിംഗിള്‍ ആക്സസ് ലഭ്യമാക്കുന്നതുമായ ഐബിഎസിന്‍റെ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ് ഫോമായ ഐകാര്‍ഗോ വര്‍ഷങ്ങളായി ലുഫ്താന്‍സ കാര്‍ഗോ ഉപയോഗിച്ചുവരികയാണ്. ഈ പ്ലാറ്റ് ഫോമുമായി ഐപാര്‍ട്ണര്‍ ഹാന്‍ഡ് ലിംഗ് സൊലൂഷനെ സംയോജിപ്പിച്ചിട്ടുണ്ട്.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

അഞ്ചു സ്റ്റേഷനുകളില്‍ ഇതിനോടകം നടപ്പിലാക്കിയ ഐപാര്‍ട്ണര്‍ രണ്ട് ഘട്ടങ്ങളിലായാണ് വിന്യസിക്കുന്നത്. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ മുപ്പതിലധികം കാര്‍ഗോ സ്റ്റേഷനുകളിലും തുടര്‍ന്ന് മറ്റു സ്റ്റേഷനുകളിലും ഇത് നടപ്പാക്കും. ഡിജിറ്റല്‍വത്ക്കരണത്തിലൂടെയുള്ള ബിസിനസ് പരിവര്‍ത്തനത്തിനാണ് ലക്ഷ്യമിടുന്നതെന്ന് ലുഫ്താന്‍സ കാര്‍ഗോ ഗ്ലോബല്‍ ഫുള്‍ഫില്‍മെന്‍റ് മാനേജ്മെന്‍റ് വൈസ് പ്രസിഡന്‍റ് ഡോ. യാന്‍ വില്യം ബ്രൈറ്റ്ഹോപ്റ്റ് പറഞ്ഞു. ഡാറ്റാ നിലവാരം മെച്ചപ്പെടുത്തി ബിസിനസ് പ്രക്രിയകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലൂടെ ബിസിനസ് പങ്കാളിത്തങ്ങള്‍ നവീകരിക്കുന്നതിനും മൊബൈല്‍ ഡിജിറ്റല്‍ ഹാന്‍ഡ് ലിംഗ് സംവിധാനം സഹായകരമാകുമെന്ന് കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

വിതരണ ശ്യംഖലയിലെ പങ്കാളിത്തവും സഹകരണവും വര്‍ദ്ധിപ്പിക്കുന്ന ഡിജിറ്റലൈസേഷന്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായത്തില്‍ വലിയ പങ്കുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ കാര്‍ഗോ വിഭാഗം മേധാവി അശോക് രാജന്‍ പറഞ്ഞു. ഐകാര്‍ഗോ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഫലപ്രദമായ ബിസിനസ് സാധ്യമാക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കിയാണ് ഐപാര്‍ട്ണര്‍ ഹാന്‍ഡ് ലിംഗ് സൊലൂഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഐബിഎസ് സോഫ്റ്റ് വെയറുമായി ദീര്‍ഘകാല സഹകരണത്തിലേര്‍പ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് ലുഫ്താന്‍സ കാര്‍ഗോയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ. യോഹന്‍ ഗോട്ടെല്‍മാന്‍ പറഞ്ഞു. ഐബിഎസ് സോഫ്റ്റ് വെയര്‍ ടെക്നോളജിയുടേയും ലുഫ്താന്‍സ കാര്‍ഗോയുടെ പ്രവര്‍ത്തനക്ഷമതയുടേയും സമന്വയത്തിലൂടെ മൊബൈല്‍ ഡിജിറ്റല്‍ ഹാന്‍ഡ് ലിംഗ് വിജകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു
Maintained By : Studio3