November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തലച്ചോറിന്റെ ഹൈപ്പർ ആക്ടിവേഷൻ മറവിരോഗത്തിന്റെ ആദ്യ ലക്ഷണം

തുടക്കത്തിലേ തിരിച്ചറിയാം


അൽഷൈമേഴ്സ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും മറവി പ്രശ്നമുള്ളവരുടെയും രോഗസാധ്യതയേറിയവരുടെയും തലച്ചോറിന്റെ ചില ഭാഗങ്ങൾ ഹൈപ്പർ ആക്ടിവേഷൻ പ്രകടിപ്പിക്കുന്നതായാണ് പഠനം പറയുന്നത്


തലച്ചോറ് അസാധാരണമാം വിധം പ്രവർത്തനനിരതമായിരിക്കുന്നത് (ഹൈപ്പർആക്ടിവേഷൻ) അൽഷൈമേഴ്സ് അഥവാ മറവി രോഗത്തിന്റെ ആദ്യ ലക്ഷണമാകാമെന്ന് പഠനം. അൽഷൈമേഴ്സ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും മറവി പ്രശ്നമുള്ളവരുടെയും രോഗസാധ്യതയേറിയവരുടെയും തലച്ചോറിന്റെ ചില ഭാഗങ്ങൾ ഹൈപ്പർ ആക്ടിവേഷൻ പ്രകടിപ്പിക്കുന്നതായാണ് പഠനം പറയുന്നത്

അൽഷൈമേഴ്സ് ദീർഘകാലം കൊണ്ട് പ്രകടമാകുന്ന ഒരു രോഗമാണന്നും രോഗം കണ്ടെത്തുന്നതിന് ഇരുപത് മുതൽ മുപ്പത് വർഷം മുമ്പ് വരെ ഈ രോഗം തലച്ചോറിൽ ഉടലെടുത്തിരിക്കാമെന്നും കാനഡയിലെ ഡി മോണ്ട്രിയൽ സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷക സിൽവീ ബെല്ലെവീൽ പറഞ്ഞു. അതുകൊണ്ട് തന്നെ ശാരീരികവും കണ്ടെത്താനാകുന്നതുമായ രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഹൈപ്പർആക്ടിവേഷൻ ഇത്തരത്തിൽ അൽഷൈമേ‌ഴ്സിന്റെ ആദ്യ രോഗ ലക്ഷണങ്ങളിൽ ഒന്നാണ്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

അൽഷൈമേഴ്സിന്റെ ആദ്യ ലക്ഷണങ്ങളെ കുറിച്ച് പഠിക്കുന്ന കൂട്ടായ്മയുടെ വിവരങ്ങൾ ഉപയോഗിച്ചാണ് ഗവേഷകർ ആൽഷൈമേഴ്സ് ആൻഡ് ഡിമെൻഷ്യ ഡയഗനോസിസ്, അസസ്മെന്റ് ആൻഡ് ഡിസീസ് മോണിറ്ററിംഗ് എന്ന ജേണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

രോഗ സാധ്യത കൂടിയവരുടെ തലച്ചോറിന്റെ പ്രവർത്തനമാണ് ഇവർ പരീക്ഷണ വിധേയാക്കിയത്. പഠനത്തിൽ പങ്കെടുത്ത,  മറവിപ്രശ്നത്തെ കുറിച്ച് ആശങ്കപ്പെടുന്ന 28ഓളം വ്യക്തികൾ അടങ്ങിയ സംഘത്തിൽ നടത്തിയ പരമ്പരാഗത പരിശോധനകളിൽ കൊഗ്നിറ്റീവ് ഡിസോഡറുകൾ ഇല്ലെന്ന് തെളിഞ്ഞു. എന്നാൽ 26 പേർ അടങ്ങിയ മറ്റൊരു സംഘത്തിലുള്ളവരിൽ ചെറിയ തോതിൽ കൊഗ്നിറ്റീവ് ഡിസോഡറുകൾ കണ്ടെത്തി.
ആദ്യ സംഘത്തിന്റെ തലച്ചോറിന്റെ പല ഭാഗങ്ങളും ഹൈപ്പർ ആക്ടിവിറ്റി പ്രദർശിപ്പിക്കുന്നതായും എന്നാൽ രോഗത്തിന്റെ പ്രാരംഭ ദശയിലുള്ള രണ്ടാമത്തെ സംഘത്തിൽ ഇത്തരമൊരു പ്രശ്നം ഇല്ലാത്തതായും ഗവേഷകർ കണ്ടെത്തി. ഭാവിയിൽ രോഗമുണ്ടാകാൻ സാധ്യതയുള്ളവരിലാണ് ഇത്തരത്തിൽ തലച്ചോറിന്റെ ഹൈപ്പർ ആക്ടിവേഷൻ നടക്കുകയെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിയത്.
Maintained By : Studio3