Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 ഒന്നാം പാദം 8 മുഖ്യ നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 44% വര്‍ധന

1 min read

വില്‍പ്പനയിലും പുതിയ യൂണിറ്റുകളുടെ അവതരണത്തിലും മുന്നില്‍ നില്‍ക്കുന്നത് മുംബൈയും പൂനെയുമാണ്

മുംബെ: 2021 കലണ്ടര്‍ വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ രാജ്യത്തെ ഭവന വില്‍പ്പനയും പുതിയ പദ്ധതികളുടെ അവതരണവും സുസ്ഥിരമായ വളര്‍ച്ച പ്രകടമാക്കിയെന്ന് ആഗോള പ്രോപ്പര്‍ട്ടി കണ്‍സര്‍ട്ടന്‍സിയായ ക്നൈറ്റ്ഫ്രാങ്ക് തയാറാക്കിയ റിപ്പോര്‍ട്ട്. ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ 8 മുഖ്യ നഗരങ്ങളിലായി 76,006 യൂണിറ്റുകള്‍ പുതുതായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ 71,963 യൂണിറ്റുകളുടെ വില്‍പ്പന നടന്നു. 2020 ഒന്നാം പാദത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 44 ശതമാനം വര്‍ധനയും പുതിയ ലോഞ്ചുകളില്‍ 38 ശതമാനം വര്‍ധനയുമാണ് ഉണ്ടായത്.

2020ലെ രണ്ടാം പാദം മുതല്‍ രാജ്യത്തെ ഭവന വില്‍പ്പന ക്രമാനുഗതമായി വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൊറോണയ്ക്ക് മുമ്പ് 2019ല്‍ ഒരു പാദത്തില്‍ രേഖപ്പെടുത്തിയിരുന്ന ശരാശരി വില്‍പ്പനയ്ക്ക് മുകളിലെത്താന്‍ 2021 ഒന്നാം പാദത്തില്‍ സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് തുടര്‍ച്ചയായ രണ്ടാം പാദത്തിലാണ് 2019ലെ ശരാശരിക്ക് മുകളില്‍ ഭവന വില്‍പ്പന രേഖപ്പെടുത്തുന്നത്. വിപണി ശക്തമായ വീണ്ടെടുപ്പിലാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ക്നൈറ്റ്ഫ്രാങ്ക് വിലയിരുത്തുന്നു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

വില്‍പ്പനയിലും പുതിയ യൂണിറ്റുകളുടെ അവതരണത്തിലും മുന്നില്‍ നില്‍ക്കുന്നത് മുംബൈയും പൂനെയുമാണ്. സ്റ്റാംപ് ഡ്യൂട്ടി ഇളവു പോലുള്ള വിവിധ റെഗുലേറ്ററി നടപടികളുടെ ആനുകൂല്യം ഈ നഗരങ്ങളിലെ ഭവന വില്‍പ്പനയെ പിന്തുണയ്ക്കുന്നു. ഉപഭോക്താക്കള്‍ ഈ ഇളവുകളില്‍ നിന്നുള്ള നേട്ടത്തിനായി വിപണിയിലേക്കെത്തിയത് പുതിയ പ്രൊജക്റ്റുകള്‍ അവതരിപ്പിക്കാന്‍ ഡെവലപ്പര്‍മാരെയും പ്രേരിപ്പിക്കുന്നു.

ഒന്നാം പാദത്തിന്‍റെ അവസാന ആഴ്ചകളിലായി കര്‍ണാടകയും 45 കോടി വരെയുള്ള ഭവന യൂണിറ്റുകളുടെ വില്‍പ്പനയില്‍ സ്റ്റാംപ് ഡ്യൂട്ടി ഇളവ് അനുവദിച്ചിട്ടുണ്ട്. വരുന്ന പാദങ്ങളില്‍ ഇതിന്‍റെ പ്രതിഫലനം കാണാനാകുമെന്നാണ് ക്നൈറ്റ്ഫ്രാങ്ക് നിരീക്ഷിക്കുന്നത്. വിലകളിലുണ്ടായ ഇടിവും നഗരങ്ങളിലെ ഭവന വില്‍പ്പനയെ ഉയര്‍ത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഹൈദരാബാദിലെയും ന്യൂഡെല്‍ഹിയിലെയും ചെന്നൈയിലെയും ഭവന വില്‍പ്പന മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

പരോക്ഷമായ ഇളവുകള്‍ അന്തിമ ഉപഭോക്താക്കള്‍ക്കായി ഡെവലപ്പര്‍മാര്‍ നല്‍കുന്നത് കഴിഞ്ഞ വര്‍ഷം വില്‍പ്പന വളര്‍ത്തുന്നതിന് സഹായിച്ചിരുന്നു. എന്നാല്‍ ഈ പ്രവണത കുറയുന്നുവെന്നാണ് 2021 ആദ്യപാദത്തിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 8 മുഖ്യ നഗരങ്ങളില്‍ മിക്കതിലും വില നിലവാരം മുന്‍ പാദത്തില്‍ നിന്ന് കാര്യമായി വ്യത്യാസപ്പെട്ടിട്ടില്ല.

പൂര്‍ത്തിയായതോ പൂര്‍ത്തികരണത്തിന് അടുത്തുള്ളതോ ആയ യൂണിറ്റുകളിലാണ് ഉപഭോക്താക്കള്‍ കൂടുതലായി താല്‍പ്പര്യം പ്രകടമാക്കുന്നത്. ചരക്കുകളുടെ ശരാശരി പഴക്കം 16.7 ആയി ഉയരുന്നതിന് ഇത് ഇടയാക്കി. 2020 ആദ്യ പാദത്തില്‍ ഇത് 15.9 ആയിരുന്നു. പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതിന് മുന്‍പായി പൂര്‍ത്തിയ യൂണിറ്റുകള്‍ വില്‍പ്പന നടത്തുന്നതിന് ഡെവലപ്പര്‍മാര്‍ പരമാവധി ശ്രമം നടത്തിയതും ഇതിന് വഴിയൊരുക്കി. പൂര്‍ത്തിയായിട്ടും വില്‍പ്പന നടക്കാതെയിരിക്കുന്ന യൂണിറ്റുകളുടെ എണ്ണത്തില്‍ 2 ശതമാനം കുറവു വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി
Maintained By : Studio3