“ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍” ഹെല്‍ത്ത് കെയര്‍ ഏഷ്യ പുരസ്കാരം കോഴിക്കോട് ആസ്റ്റര്‍ മിംസിന്
1 min readകോഴിക്കോട് : ആതുര സേവന രംഗത്ത് ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡ് ആയി പരിഗണിക്കുന്ന ഹെല്‍ത്ത് കെയര്‍ ഏഷ്യാ അവാര്‍ഡ്സിലെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ – ഇന്ത്യ പുരസ്കാരത്തിന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അര്‍ഹമായി. മേയ് 27ന് സിംഗപ്പൂരിലെ കോണ്‍റാഡ് സെന്‍റിനിയലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് കൈമാറും.
കോവിഡ് കാലത്ത് ഉള്‍പ്പെടെ കോഴിക്കോട് ആസ്റ്റര്‍ മിംസ് കാഴ്ചവെച്ച ശ്രദ്ധേയമായ ഇടപെടലുകളാണ് അവാര്‍ഡിന് പരിഗണിക്കാന്‍ ഇടയാക്കിയതെന്ന് ഹെല്‍ത്ത് കെയര്‍ ഏഷ്യ എഡിറ്റര്‍ ഇന്‍ ചീഫ് ആന്‍റ് പബ്ലിഷര്‍ ടിം കാള്‍ട്ടണ്‍ പറഞ്ഞു. നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു. ഇന്ത്യയിലെ മുന്‍നിര ഹോസ്പിറ്റലുകളെല്ലാം അവസാന റൗണ്ടില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇതില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണ് എന്ന് ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
‘ഇത്രയും വലിയ നേട്ടം ലഭ്യമായത് ഞങ്ങളുടെ ഉത്തരവാദിത്തത്തെ വര്‍ദ്ധിപ്പിക്കുകയാണ്, തുടര്‍ന്നുള്ള നാളുകളിലും സ്വയം സമര്‍പ്പിതമായ സേവനം കൂടുതല്‍ കൃത്യതയോടെ എല്ലാവര്‍ക്കും ലഭ്യമാക്കുവാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥണായി പരിശ്രമിക്കും’ ആസ്റ്റര്‍ മിംസ് നോര്‍ത്ത് കേരള സി. ഇ. ഒ. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.