ദേശീയ വാക്‌സിന്‍ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
1 min readഎല്ലാ വര്‍ഷവും മാര്‍ച്ച് 16 ദേശീയ വാക്‌സിന്‍ ദിനമായാണ് ആചരിക്കുന്നത്
ദേശീയ വാക്‌സിന്‍ ദിനം അഥവാ രോഗ പ്രതിരോധ ദിനമാണ് മാര്‍ച്ച് 16 . ഇന്ത്യ മാത്രമല്ല, ലോകെ മുഴുവന്‍ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ എടുക്കാനുള്ള നെട്ടോട്ടത്തിലാണ്. രാജ്യത്ത് ഏതാണ്ട് 2.99 കോടി ജനങ്ങളാണ് ഇതുവരെ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ എടുത്തത്. രോഗ പ്രതിരോധത്തില്‍ വാക്‌സിനുകളുടെ പങ്ക് ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ദേശീയ വാക്‌സിന്‍ ദിനം നാം ഏറെ പ്രാധാന്യത്തോടെ കൊണ്ടാടേണ്ട ഒരു ദിനമാണ്.
പോളിയോ രോഗത്തിനെതിരെ രാജ്യം നേടിയ വിജയത്തിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 16 ദേശീയ വാക്‌സിന്‍ ദിനമായി ആചരിക്കുന്നത്. 1995ല്‍ ഇന്ത്യയില്‍ പോളിയോ തുള്ളിമരുന്നിന്റെ ആദ്യ ഡോസ് വിതരണം ചെയ്തത് മാര്‍ച്ച് 16നായിരുന്നു. പിന്നീട് രാജ്യത്ത് നിന്നും പോളിയോ രോഗം പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യയുടെ പള്‍സ് പോളിയോ യജ്ഞത്തിന്റെ വിജയം ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 16 ദേശീയ വാക്‌സിന്‍ ദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പള്‍സ് പോളിയോ പദ്ധതിയുടെ ഭാഗമായി നവജാത ശിശുക്കള്‍ മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ വരെയുള്ളവര്‍ക്ക് രണ്ട് തുള്ളി പോളിയോ വാക്‌സിനാണ് നല്‍കുന്നത്. ക്രമേണ ഈ പദ്ധതി വന്‍ വിജയമായി. 2014ല്‍ ഇന്ത്യ പോളിയോ വിമുക്ത രാജ്യമായി.
കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ക്ഷയം, ടെറ്റ്‌നസ് അടക്കം നിരവധി മാരക രോഗങ്ങളില്‍ നിന്നും അനേകം ജീവനുകളാണ് പ്രതിരോധ കുത്തിവെപ്പുകളിലൂടെ രക്ഷിക്കാനായത്. അതിനാല്‍ തന്നെ വാക്‌സിന്റെ പ്രാധാന്യത്തെ കുറിച്ച് ഇന്ന് ഏവരും അങ്ങേയറ്റം ജാഗ്രതയുള്ളവരാണ്. വസൂരി, അഞ്ചാംപനി, കോവിഡ്-19 തുടങ്ങി നിരവധി രോഗങ്ങള്‍ക്കെതിരായ വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ ഇന്ന് ലോകമെമ്പാടും നടക്കുന്നുണ്ട്. ലോകത്തെ മുഴുവന്‍ ഒന്നിച്ച് ലോക്ക്ഡൗണിലാക്കിയ കോവിഡ്-19 വാക്‌സിനെ ലോകം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യയില്‍ ഇതുവരെ 1.99 കോടി ജനങ്ങളാണ് കോവിഡ്-19 കുത്തിവെപ്പ് എടുത്തിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിരോധ കുത്തിവെപ്പുകളിലൂടെ പ്രതിവര്‍ഷം രണ്ട് മുതല്‍ മൂന്ന് ദശലക്ഷം വരെ ആളുകളുടെ ജീവനാണ് സംരക്ഷിക്കപ്പെടുന്നത്.