Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രണ്ട് 4കെ സ്മാര്‍ട്ട് ടിവികളുമായി ഹൈസെന്‍സ്

70 ഇഞ്ച് വലുപ്പമുള്ള 70എ71എഫ്, 65 ഇഞ്ച് വലുപ്പമുള്ള ടൊര്‍ണേഡോ ടിവി എന്നിവയാണ് പുറത്തിറക്കിയത്. യഥാക്രമം 91,990 രൂപയും 71,990 രൂപയുമാണ് പ്രാരംഭ വില  

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ രണ്ട് 4കെ സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിക്കുന്നതായി ചൈനീസ് കമ്പനിയായ ഹൈസെന്‍സ് പ്രഖ്യാപിച്ചു. 70 ഇഞ്ച് വലുപ്പമുള്ള 70എ71എഫ്, 65 ഇഞ്ച് വലുപ്പമുള്ള ടൊര്‍ണേഡോ ടിവി എന്നിവയാണ് പുറത്തിറക്കിയത്. യഥാക്രമം 91,990 രൂപയും 71,990 രൂപയുമാണ് പ്രാരംഭ വില. എല്ലാ പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും റീട്ടെയ്ല്‍ സ്‌റ്റോറുകളിലും ഹൈസെന്‍സ് 70എ71എഫ് ലഭിക്കും. ആദ്യ അഞ്ച് ദിവസങ്ങളില്‍ ടിവി വാങ്ങുന്നവര്‍ക്ക് നാല് വര്‍ഷത്തെ സമഗ്ര വാറന്റി ലഭ്യമാണ്. ഹൈസെന്‍സ് ടൊര്‍ണേഡോ ടിവിയുടെ വില്‍പ്പന ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഓഫറുകള്‍ സംബന്ധിച്ച വിശദാംശങ്ങളും ലഭ്യതയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

  ടെക്നോപാര്‍ക്കില്‍ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍

ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ സപ്പോര്‍ട്ട് സഹിതം 70 ഇഞ്ച് 4കെ യുഎച്ച്ഡി (3840, 2160 പിക്‌സല്‍) എല്‍ഇഡി ഡിസ്‌പ്ലേയാണ് ഹൈസെന്‍സ് 70എ71എഫ് ടിവി ഉപയോഗിക്കുന്നത്. സ്ലിം ബെസെലുകള്‍ കാണാം. എച്ച്ഡിആര്‍10, മൈക്രോ ഡിമ്മിംഗ്, നോയ്‌സ് റിഡക്ഷന്‍, ഡെപ്ത്ത് എന്‍ഹാന്‍സര്‍ എന്നീ ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ‘അള്‍ട്രാ വിവിഡ് ഹൈ കോണ്‍ട്രാസ്റ്റ് പാനല്‍’ നല്‍കി. യുഎച്ച്ഡി നിലവാരത്തില്‍ എച്ച്ഡി ഉള്ളടക്കം കാണാന്‍ സഹായിക്കുന്ന ‘യുഎച്ച്ഡി എഐ അപ്‌സ്‌കെയിലര്‍’ സവിശേഷതയാണ്. ഡോള്‍ബി ആറ്റ്‌മോസ് സഹിതം 18 വാട്ടിന്റെ (ആകെ 36 വാട്ട്) രണ്ട് ബോട്ടം ഫയറിംഗ് സ്പീക്കറുകള്‍ നല്‍കി. മാലി470എംപി ജിപിയു സഹിതം ക്വാഡ് കോര്‍ പ്രൊസസറാണ് കരുത്തേകുന്നത്. 2 ജിബി റാം, 16 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ് ലഭിച്ചു.

  ദശകോടി ഹരിത കിലോമീറ്ററുകള്‍ പിന്നിട്ട് ടാറ്റാ പവറിന്‍റെ ചാര്‍ജിങ് ശൃംഖല

ആന്‍ഡ്രോയ്ഡ് ടിവി 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഹൈസെന്‍സ് 70എ71എഫ് പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രവേശിക്കാന്‍ കഴിയും. നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, പ്രൈം വീഡിയോ തുടങ്ങിയ ജനപ്രിയ സ്ട്രീമിംഗ് ആപ്പുകളും ഉപയോഗിക്കാം. സ്‌പോര്‍ട്‌സ് മോഡ്, ഗെയിം മോഡ്, ഇന്‍ബില്‍റ്റ് ക്രോംകാസ്റ്റ് എന്നിവയും ഫീച്ചറുകളാണ്. ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട് സഹിതം വോയ്‌സ് റിമോട്ട് കൂടെ ലഭിക്കും. ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് വേര്‍ഷന്‍ 5, മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി ടൈപ്പ് എ പോര്‍ട്ടുകള്‍, ഹെഡ്‌ഫോണ്‍ പോര്‍ട്ട്, എവി ഇന്‍പുട്ട്, ഈതര്‍നെറ്റ് പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്.

ആറ് സ്പീക്കറുകളോടെ 102 വാട്ട് ജെബിഎല്‍ സിസ്റ്റം ലഭിച്ചതായിരിക്കും ഈ മാസം അവസാനത്തോടെ വില്‍പ്പന ആരംഭിക്കുന്ന ഹൈസെന്‍സ് ടൊര്‍ണേഡോ ടിവി. ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍, ഇന്‍ബില്‍റ്റ് ക്രോംകാസ്റ്റ്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ ഫീച്ചറുകളായിരിക്കും.

  ദശകോടി ഹരിത കിലോമീറ്ററുകള്‍ പിന്നിട്ട് ടാറ്റാ പവറിന്‍റെ ചാര്‍ജിങ് ശൃംഖല

ബ്ലോപുങ്ക്ത് സൈബര്‍സൗണ്ട് സീരീസ് സ്മാര്‍ട്ട് ടിവികള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. നാല് മോഡലുകളാണ് ഈ സീരീസില്‍ വിപണിയിലെത്തുന്നത്. 32 ഇഞ്ച് എച്ച്ഡി (1366, 768 പിക്സല്‍) മോഡലിന് 14,999 രൂപയും 42 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്സല്‍) മോഡലിന് 21,999 രൂപയും 43 ഇഞ്ച് അള്‍ട്രാ എച്ച്ഡി (3840, 2160 പിക്സല്‍) മോഡലിന് 30,999 രൂപയും 55 ഇഞ്ച് അള്‍ട്രാ എച്ച്ഡി (3840, 2160 പിക്സല്‍) മോഡലിന് 40,999 രൂപയുമാണ് വില. ഫ്ളിപ്കാര്‍ട്ടില്‍ എല്ലാ മോഡലുകളുടെയും വില്‍പ്പന ആരംഭിച്ചു. ഒരു വര്‍ഷത്തെ വാറന്റി ലഭ്യമാണ്. ഇന്ത്യയിലാണ് ബ്ലോപുങ്ക്ത് ടിവികള്‍ നിര്‍മിക്കുന്നത്. ജര്‍മന്‍ ബ്രാന്‍ഡിനുവേണ്ടി സൂപ്പര്‍ പ്ലാസ്ട്രോണിക്സാണ് നിര്‍മാതാക്കള്‍.

Maintained By : Studio3