Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പതിനെട്ടാമത് ഹിമാലയന്‍ ഒഡീസിക്ക് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ഫ്‌ളാഗ് ഓഫായി

1 min read

കൊച്ചി: എഴുപതോളം ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകളുടെ ഇടിനാദത്തിന് സമാനമായ ഹുങ്കാരവത്തോടും ലാമമാരുടെ ഹൃദ്യമായ നാമമന്ത്രോച്ചാരണങ്ങളുടെ സാന്നിധ്യവും കൊണ്ട് ധന്യമായ മുഹൂര്‍ത്തത്തില്‍ ഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ നിന്ന് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഒഡീസിയുടെ പതിനെട്ടാം പതിപ്പിന് ഫ്‌ളാഗ്ഓഫായി. 70 മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ പാതയിലൂടെ ഉംലിംഗ്‌ലായിലേക്ക് കുതിക്കുമ്പോള്‍ ഹിമാലയന്‍ ഒഡീസി 2022 പതിനെട്ട് ദിവസം കൊണ്ട് 200 കിലോമീറ്ററിലധികം താണ്ടി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എത്തിച്ചേരും. ഹിമാലയത്തിലെ ലോലമായ ആവാസ വ്യവസ്ഥയുടെ ആഘാതം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ടൂറിസത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി ഹിമാലയന്‍ ഒഡീസിയുടെ ഈ പതിപ്പ് ‘ലീവ് എവരി പ്ലേസ് ബെറ്റര്‍’ എന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടരുന്നത്.

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഹിമാലയന്‍ ഒഡീസി വീണ്ടും തിരിച്ചെത്തുന്നത്. ഹിമാലയന്‍ മേഖലയിലെ ഏറ്റവും വലുതും പഴക്കമുളളതുമായ മോട്ടോര്‍ സൈക്കിള്‍ റൈഡാണിത്. യാത്രികര്‍ രണ്ട് വ്യത്യസ്തമായ പാതകളിലൂടെയാണ് സഞ്ചാരം നടത്തുന്നത്. ഒരു സംഘം പ്രകൃതി രമണീയമായ മണാലി വഴി ലഡാക്കിലേക്കും മറ്റൊരു സംഘം അതീവ ദുര്‍ഘടമായ സാംഗ്ല-കാസ വഴിയും സഞ്ചരിക്കും. അവസാനം ലേയിലാണ് ഇരു വിഭാഗങ്ങളും സംഗമിക്കുന്നത്. ലഡാക്കിലേയും സ്പതിയിലേയും അപകടം പതിയിരിക്കുന്ന പാതകളിലൂടെയുളള യാത്ര കാലാവസ്ഥയുടെ കാര്യത്തിലാണെങ്കിലും ഭൂപ്രദേശത്തെ കുറിച്ചാണെങ്കിലും സഞ്ചാരികള്‍ക്ക് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുക. എന്നാല്‍ ഇവരുടെ ജീവിതത്തിലെ അവിസ്മരണീയമായ
ഒരു സാഹസിക അനുഭവമായി ഈ യാത്ര മാറുമെന്നത് ഉറപ്പാണ്.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

ഇന്ത്യാ ഗേറ്റില്‍ ലഡാക്കിലെ പരമ്പരാഗത ചടങ്ങുകളോടെ നടന്ന ചടങ്ങില്‍ ബുദ്ധസന്ന്യാസിമാര്‍ യാത്രികര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് കൊണ്ട് പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ആലപിച്ചു. ഈ വര്‍ഷത്തെ ഹിമാലയന്‍ ഒഡീസിയില്‍ പങ്കെടുക്കുന്നവരില്‍ സിംഗപ്പൂര്‍, അമേരിക്ക, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. മുംബൈ, പൂന,മധുര, ഡല്‍ഹി, ബാംഗ്ലൂര്‍, അനന്തപ്പൂര്‍, വിജയവാഡ എന്നീ നഗരങ്ങളില്‍ നിന്നുള്ളവരുടേതാണ് ഇന്ത്യയുടെ സാന്നിധ്യം. ഹിമാലയം റോയല്‍ എന്‍ഫീല്‍ഡിന്റെ ആത്മീയ ഭവനമാണെന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്ത റോയല്‍ എന്‍ഫീല്‍ഡ് ചീഫ് ബ്രാന്‍ഡ് ഓഫീസര്‍ മോഹിത് ധര്‍ ജയാല്‍ വ്യക്തമാക്കി.
1997 ല്‍ ഹിമാലയന്‍ ഒഡീസി ആരംഭിച്ചത് മുതല്‍ പര്യവേഷണങ്ങളുടേയും സാഹസികതയുടേയും അതിരുകളില്ലാത്ത ഊര്‍ജ്ജത്തിന്റെയും പ്രതീകമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തെ ഏറ്റവും ഉയരം കൂടി സഞ്ചാര പാതയായ ഉംലിംഗ് ലായിലേക്ക് യാത്ര ചെയ്യുമ്പോള്‍ അത് ഈ മേഖലയില്‍ കൂടുതല്‍ പര്യവേഷണങ്ങള്‍ നടത്തുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ മറ്റൊരു അധ്യായം കൂടിയായി അത് മാറുകയാണ്. 2019 ല്‍ കമ്പനി തുടക്കമിട്ട ലീവ് എവരി പ്ലേസ് ബെറ്റര്‍ എന്ന സംരംഭത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ആശയം ഫലപ്രദമായി തന്നെ നടപ്പിലാക്കുന്നതിലൂടെ ഹിമാലയത്തിന്റെ ലോലമായ പരിസ്ഥിതിയെ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള തങ്ങളുടെ പ്രയാണം തുടരുകയാണെന്ന് മോഹിത് ധര്‍ ജയാല്‍ അഭിപ്രായപ്പെട്ടു. പാരിസ്ഥിതിക ബോധവും മനസാക്ഷിയുള്ളതുമായ റൈഡര്‍മാരുടെ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇ്ത്തരം ശ്രമങ്ങള്‍ സഹായിക്കുമെന്ന്
പ്രതീക്ഷിക്കുന്നതായും ഹിമാലയന്‍ ഒഡീസിയില്‍ പങ്കെടുക്കുന്ന 70 യാത്രികരും ഉത്തരവാദിത്തമുളള മോട്ടോര്‍ സൈക്കിള്‍ യാത്രകള്‍ക്ക് മറ്റുള്ളവര്‍ക്ക് പ്രഛോദനം ആകട്ടേയെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

ലോകത്തെ ഏറ്റവും ഉയരം കൂടിയതും അപകടകരവുമായ പാതകളിലൂടെ സഞ്ചരിക്കുന്ന റൈഡര്‍മാര്‍ ഉത്തരവാദിത്ത മോട്ടോര്‍സൈക്കിള്‍ യാത്ര എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നത് തുടരും. 2019 ല്‍ റോയല്‍എന്‍ഫീല്‍ഡ് ആരംഭിച്ച ലിവ് എവരി പ്ലേസ് ബെറ്റര്‍ എന്ന ആശയം യാത്രക്കാര്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം ഉപയോഗിക്കുന്നതില്‍ നിന്ന് നിരുല്‍സാഹപ്പെടുത്താനും ലഡാക്കിലെ പാതകളില്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിച്ച് ശുദ്ധീകരിച്ച വെള്ളം സുലഭമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. റൈഡര്‍മാര്‍ക്ക് പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുന്നതിനായി ലൈഫ് സ്‌ട്രോയും ഗ്രീന്‍ കിറ്റും നല്‍കിയിട്ടുണ്ട്. യാത്രയ്ക്കിടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്്ക്കരിക്കുന്ന കാര്യത്തിലും യാത്രികര്‍ക്ക് കമ്പനി എല്ലാ പ്രോത്സാഹനങ്ങളും നല്‍കുന്നു.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

കൂടാതെ ലഡാക്കിലെ വിദൂരമേഖലകളിലുള്ള 60 ഓളം ഹോംസ്‌റ്റേകള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് വിവിധ സംരംഭങ്ങളും ഹിമാലയന്‍ ഒഡീസിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ 682 വീടുകളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി എത്തിക്കാനും മാലിന്യ സംസ്‌ക്കരണം നിരീക്ഷിക്കാനും തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡ് വിവിധ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ വര്‍ഷം തന്നെ 300 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ചുമതംഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനും റോയല്‍ എന്‍ഫീല്‍ഡ് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. ഈ മാസം 10 ന് നടക്കുന്ന മല്‍സരത്തിന് മാറ്റ് കൂട്ടാന്‍ കമ്പനി കുതിരപ്പടയേയും എത്തിക്കും.

ഹിമാലയത്തിലെ സഫാരി സീസണ്‍ തുടങ്ങുന്നത് ജൂണ്‍മാസത്തിലാണ്. ലഡാക്ക്, സ്പിതി മേഖലകളിലൂടെ ആയിരക്കണക്കിന് റൈഡര്‍മാരാണ് ഈ കാലയളവില്‍ സഞ്ചരിക്കുന്നത്. 17982 അടി
ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാതയില്‍ ഉടനീളം യാത്രക്കാര്‍ക്കായി വിവിധ സേവന പ്രവര്‍ത്തനങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. ലേ റൈേേഡഴ്‌സ് സപ്പോര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമായി കമ്പനി ആറ് റൂട്ടുകളിലായി 66 സേവന കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Maintained By : Studio3