ധരംശാലയില്‍ കനത്തമഴ; വീടുകള്‍ക്ക് നാശനഷ്ടം
1 min readഷിംല: ഹിമാചല്‍ പ്രദേശിലെ ധരംശാലയിലുണ്ടായ കനത്ത മഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒഴുകിപ്പോകുകയും വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. എങ്കിലും ആരുടെയും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.സംസ്ഥാന തലസ്ഥാനത്ത് നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ധരംശാലയില്‍ 119 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഈ മണ്‍സൂണിലെ ഏറ്റവും ഉയര്‍ന്ന മഴയാണിത്. ഗഗല്‍ പ്രദേശത്ത് മൂന്ന് വീടുകള്‍ക്കും അഞ്ച് കടകള്‍ക്കും വെള്ളം കയറിയതിനാല്‍ കേടുപാടുകള്‍ സംഭവിച്ചു. നദിയില്‍നിന്നുള്ള വെള്ളം കടന്നുകയറിയതാണ് സ്വത്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
കാന്‍ഗ്ര ജില്ലയിലെ പല സ്ഥലങ്ങളിലും കനത്ത മഴ രേഖപ്പെടുത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞു. സംസ്ഥാനത്ത് മഴ വ്യാപകമായിരുന്നു. കാന്‍ഗ്ര ജില്ലയിലെ പാലംപൂരില്‍ 155 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹൗസിയില്‍ 48 മില്ലീമീറ്ററും സംസ്ഥാന തലസ്ഥാനത്ത് 10 മില്ലീമീറ്ററും ടൂറിസ്റ്റ് റിസോര്‍ട്ടായ മനാലിയില്‍ 55 മില്ലീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. ബുധനാഴ്ച വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ 21 വര്‍ഷത്തിനിടയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ 13 നുതന്നെ ഹിമാചല്‍ പ്രദേശില്‍ എത്തി. സാധാരണ ജൂണ്‍ 26 നാണ് മണ്‍സൂണ്‍ മലയോര സംസ്ഥാനത്ത് എത്തുന്നത്.