ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഹെല്‍ത്ത്‌കെയര്‍ നേട്ടം കൊയ്യും: നിലേകനി
ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഗുണങ്ങള്‍ വലിയ തോതില്‍ സ്വന്തമാക്കുന്ന മേഖലകളിലൊന്നാണ് ഹെല്‍ത്ത് കെയര്‍ എന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേകനി. ആരോഗ്യസംരക്ഷണത്തിനുപുറമെ, വിദ്യാഭ്യാസം, റീട്ടെയില്‍, ലോജിസ്റ്റിക്‌സ് എന്നിവയാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഗുണം ലഭിക്കുന്ന മറ്റ് വലിയ മേഖലകള്‍, ”വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ പബ്ലിക് അഫയേഴ്സ് ഫോറം ഓഫ് ഇന്ത്യ (പിഎഫ്ഐ) സംഘടിപ്പിച്ച ആദ്യ വാര്‍ഷിക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക തലത്തിലുള്ള തന്ത്രങ്ങള്‍ക്കും പങ്കാളിത്തങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. ഇന്ത്യയുടെ സവിശേഷമായ വിപണി സാഹചര്യം കൈകാര്യം ചെയ്യുന്നതിന് വ്യത്യസ്ത അനുഭവ പരിചയങ്ങളും വൈദഗ്ധ്യങ്ങളും അനിവാര്യമാണ്. ഊര്‍ജ്ജ, ജല മേഖലകളിലെ നേരിട്ടുള്ള ആനുകൂല്യ വിതരണത്തിലും ആധാറിന് നിര്‍ണായകമായ പങ്കു വഹിക്കാനാകുമെന്നും നിലേകനി പറഞ്ഞു.
കൃത്യമായ വിതരണത്തിനും മികച്ച വിതരണ സംവിധാനം ഒരുക്കുന്നതിനും ആധാര്‍ കാരണമാകും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം വലിയ സ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.