ആളില്ലാ ഫൈറ്റര്‍ ജെറ്റുകള്‍ക്കൊരുങ്ങി എച്ച്എഎല്‍
1 min readഅണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റുകളെയും മാന്‍ഡ് ജെറ്റുകളെയും കൂട്ടിച്ചേര്‍ക്കുന്നതിനുള്ള സാങ്കേതികവിദ്യയില്‍ സാധ്യമാക്കിയ മുന്നേറ്റം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വെളിപ്പെടുത്തി. യുഎസ് സ്‌കൈബ്രോഗിന്റെ പ്രോജക്റ്റിന് സമാനമായ ഇത് ഇന്ത്യന്‍ സൈനിക ശേഷി വലിയ തോതില്‍ വര്‍ധിപ്പിക്കും.
മദര്‍-ഷിപ്പ് എന്നുവിളിക്കുന്ന മാന്‍ഡ് എയര്‍ക്രാഫ്റ്റുമായി ചേരുന്ന അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റിന് ചില സവിശേഷ സാഹചര്യങ്ങളില്‍ സ്വയം നിര്‍ണയത്തോടെ പ്രവര്‍ത്തിക്കാനും എതിരാളികള്‍ക്ക് നാശം വിതയ്ക്കാനും സാധിക്കും.