October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 നവംബറിലെ മൊത്തം GST വരുമാനം 1,31,526 കോടി രൂപ; കേരളത്തിന്റെ GST വരുമാനത്തിൽ 36 ശതമാനം വർദ്ധന

1 min read

ന്യൂഡൽഹി: 2021 നവംബറിൽ രാജ്യം സമാഹരിച്ച മൊത്ത GST വരുമാനം 1,31,526 കോടി രൂപയാണ്.
തരം തിരിച്ചുളള കണക്ക് താഴെ കാണും വിധമാണ്:
– കേന്ദ്ര ചരക്ക് സേവന നികുതി വരുമാനം (CGST) ₹ 23,978 കോടി
– സംസ്ഥാന ചരക്ക് സേവന നികുതി വരുമാനം (SGST) ₹ 31,127 കോടി
– സംയോജിത ചരക്ക് സേവന നികുതി വരുമാനം (IGST) ₹ 66,815 കോടി (ചരക്കുകളുടെ  ഇറക്കുമതിയിൽ നിന്ന് സമാഹരിച്ച ₹ 32,165 കോടി ഉൾപ്പെടെ). ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച ₹ 653 കോടി ഉൾപ്പെടെ ₹ 9,606 കോടി രൂപയാണ് നികുതി വരുമാനം.

  കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ

2021 നവംബർ മാസത്തിലെ വ്യവസ്ഥാപിത തീർപ്പാക്കലുകൾക്കു ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം CGST ₹ 51251 കോടിയും, SGST ₹ 53,782 കോടിയുമാണ്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും GST നഷ്ടപരിഹാരമായി 17,000 കോടി രൂപ കേന്ദ്രം 2021 നവംബർ 3-ന് അനുവദിച്ചിരുന്നു. 2021 നവംബറിലെ വരുമാനം, കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 25% കൂടുതലും 2019-20-നെ അപേക്ഷിച്ച് 27% കൂടുതലുമാണ്.
ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും കൂടിയ രണ്ടാമത്തെ തുകയാണ് നവംബര് 2021-ഇൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ

 

Maintained By : Studio3