February 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പഞ്ചസാര ഉല്‍പ്പാദന നിഗമനം താഴ്ത്തി

നടപ്പു വിപണ് വര്‍ഷത്തിലെ പഞ്ചസാര ഉല്‍പ്പാദനം സംബന്ധിച്ച നിഗമനം കേന്ദ്രസര്‍ക്കാര്‍ 30.2 മില്യണ്‍ ടണ്ണിലേക്ക് താഴ്ത്തി. പ്രാഥമിക എസ്റ്റിമേറ്റില്‍ നിന്ന് 800,000 ടണ്‍ കുറവാണിത്. എങ്കിലും കഴിഞ്ഞ വിപണി വര്‍ഷത്തെ അപേക്ഷിച്ച് 27.4 മില്യണ്‍ ടണ്ണിന്‍റെ വര്‍ധന ഇക്കുറി ഉണ്ടാകുമെന്ന് പുതിയ നിഗമനം വിലയിരുത്തുന്നു. ഇതിനകം മില്ലുകള്‍ 23.4 മില്യണ്‍ ടണ്‍ പഞ്ചസാര ഉല്‍പ്പാദനം ഈ വിപണി വര്‍ഷത്തില്‍ നടത്തിയിട്ടുണ്ട്. പ്രധാന ഉല്‍പ്പാദക സംസ്ഥാനങ്ങളായ കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഈ മാസം ഉല്‍പ്പാദനം അവസാനിക്കും. ഉത്തര്‍പ്രദേശില്‍ മേയ് വരെ ഉല്‍പ്പാദനം തുടരും.

  ക്വാളിറ്റി പവര്‍ ഇലക്ട്രിക്കല്‍ എക്യുപ്മെന്‍റ്സ് ഐപിഒ
Maintained By : Studio3