Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കളിപ്പാട്ട വ്യവസായത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നു

1 min read

ന്യൂഡെല്‍ഹി: കളിപ്പാട്ട വ്യവസായ മേഖല ഗുരുതരമായ സാമ്പത്തിക ആശങ്കകള്‍ നേരിടുന്നുണ്ടെന്നും ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകളുമായും ചേര്‍ന്ന് വളരെ സമഗ്രമായ കളിപ്പാട്ട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി ഗുരുപ്രസാദ് മോഹന്‍പത്ര പറഞ്ഞു. ഇന്ത്യാ ടോയ് ഫെയര്‍ -2021ല്‍ ‘ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങള്‍-ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണത്തിനുള്ള ആഗോള കേന്ദ്രമായി മാറ്റുക’ എന്ന വിഷയത്തില്‍ നടന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളിപ്പാട്ട നിര്‍മാണത്തില്‍ ഗുണനിലവാരവും മത്സരാത്മകതയും നേടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും ഇത് ഏതെല്ലാം തരത്തിലാകാം എന്ന് പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് ഇത്തവണത്തെ ടോയ് ഫെയര്‍ സംഘടിപ്പിക്കപ്പെട്ടത്. വ്യവസായം, അക്കാദമിക്, സര്‍ക്കാര്‍ തലങ്ങളിലെ നിരവധി പ്രതിനിധികള്‍ പങ്കെടുത്തു.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

സ്കൂളുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി കളിപ്പാട്ടങ്ങളും കളിയെ അടിസ്ഥാനമാക്കിയുള്ള ബോധന സമ്പ്രദായവും എങ്ങനെ കൂടുതല്‍ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് പാനല്‍ ചര്‍ച്ച നടന്നു. കളിപ്പാട്ടങ്ങളുടെ സഹായത്തോടെ കുട്ടികളില്‍ സര്‍ഗ്ഗാത്മകത വളര്‍ത്തുന്നതിന് കൂടുല്‍ ഉദ്യമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Maintained By : Studio3