Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിലകുറയും : സ്വര്‍ണം, വെള്ളി ഇറക്കുമതി തീരുവ വെട്ടിക്കുറച്ചു

1 min read

സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നത് തടയും

ന്യൂഡെല്‍ഹി: ഇന്ത്യക്കാര്‍ ഏറെ മൂല്യം കല്‍പ്പിക്കുന്ന ലോഹങ്ങളായ സ്വര്‍ണം, വെള്ളി എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറച്ചു. ഇത് ചില്ലറ വില കുറയ്ക്കുന്നതിനും കയറ്റുമതിയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനും ഒപ്പം ഇന്ത്യയിലേക്കുള്ള സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നത് തടയുകയും ചെയ്യും.
സ്വര്‍ണം, വെള്ളി ബാറുകളുടെ കസ്റ്റംസ് തീരുവ യഥാക്രമം 11.85 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായും 11 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായും കുറയ്ക്കുന്നതായാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

പ്ലാറ്റിനം, പല്ലേഡിയം എന്നിവയുടെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. ഇത് ഇന്ത്യയില്‍ നിന്നുള്ള രത്‌ന, ജ്വല്ലറി ആഭരണങ്ങളുടെ ആഗോളതലത്തിലെ മത്സരാധിഷ്ഠിതമാക്കുമെന്നും ഈ മേഖലയും മുന്നോട്ടുപോക്കിന് സഹായകമാകുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ ആഭരണങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യന്‍ പ്രവാസികള്‍ ഹോങ്കോങ്ങിലേക്കോ ദുബായിലേക്കോ പോകുന്ന സ്ഥിതിയുണ്ട്. ഇത് ഇന്ത്യയില്‍ ഈ മേഖലയിലെ തൊഴില്‍ സാധ്യതകളെയും ബിസിനസിനെയും വലിയ തോതില്‍ ബാധിസിച്ചിരുന്നു.
നിലവില്‍, സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനവും ജിഎസ്ടി 3 ശതമാനവും ആണ്. തീരുവയും ജിഎസ്ടിയും കുടി 15.5 ശതമാനം. രാജ്യത്തിന്റെ ജിഡിപിയുടെ 7.5 ശതമാനവും രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 14 ശതമാനവും സ്വര്‍ണ്ണ-വജ്ര വ്യാപാരമേഖലയുടെ സംഭാവനയാണ്. 60 ലക്ഷത്തോളം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

ഇന്ത്യ പ്രതിവര്‍ഷം 800-900 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ട്. 200-300 ടണ്‍ സ്വര്‍ണം ഒളിച്ചുകടത്തപെടുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ മുംബൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദുബായ് പോലുള്ള സ്ഥലങ്ങളില്‍ സ്വര്‍ണ്ണത്തിന് 15 ശതമാനം വരെ വിലകുറവാണുള്ളത്.

 

Maintained By : Studio3