Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഭാവിയിലെ യുദ്ധവിമാനം; അടുത്തഘട്ടത്തിന് കരാറിലെത്തി

1 min read

പാരീസ്: ഫ്യൂച്ചര്‍ കോംബാറ്റ് എയര്‍ സിസ്റ്റം (എഫ്സിഎഎസ്) എന്നറിയപ്പെടുന്ന പുതിയ യുദ്ധവിമാന പദ്ധതിയുടെ അടുത്തഘട്ടം സംബന്ധിച്ച് ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ ഒരു കരാറില്‍ എത്തി. അതിവേഗം വളരുന്ന ഭീഷണികള്‍ക്കിടയില്‍ യൂറോപ്പിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ‘ഉപകരണം’ ആണ് ഈ രാജ്യങ്ങള്‍ പരിഗണിക്കുന്നത്. “ഭാവിയുടെ യുദ്ധവിമാനം എന്ന കരുതപ്പെടുന്ന ഈ ജെറ്റിന്‍റെ പ്രകടനം 2027ല്‍ ഉണ്ടാകും. 2040 ഓടെ ഇത് പൂര്‍ണമായും ഓപ്പറേഷണല്‍ ആകും’ഫ്രഞ്ച് സായുധ സേന മന്ത്രി ഫ്ലോറന്‍സ് പാര്‍ലി പറഞ്ഞു.

ഫ്രഞ്ച് റാഫേലിനെയും ജര്‍മ്മന്‍-സ്പാനിഷ് യൂറോഫൈറ്റര്‍ ജെറ്റുകളെയും മാറ്റിസ്ഥാപിക്കുന്ന ഫ്യൂച്ചര്‍ കോംബാറ്റ് എയര്‍ സിസ്റ്റത്തിന്‍റെ നൂതന കേന്ദ്രമാണ് നെക്സ്റ്റ് ജനറേഷന്‍ വെപ്പണ്‍ സിസ്റ്റം (എന്‍ജിഡബ്ല്യുഎസ്). പുതിയ തലമുറ യുദ്ധവിമാനം, വിദൂര വാഹനങ്ങള്‍, ആളില്ലാ ആകാശ പ്ലാറ്റ്ഫോമുകള്‍, വിവര ആധിപത്യം നേടുന്നതിനായി രൂപകല്‍പ്പന ചെയ്ത ‘കോംബാറ്റ് ക്ലൗഡ്’ എന്ന ആശയവിനിമയ ശൃംഖല എന്നിവ ഉള്‍ക്കൊള്ളുന്നതാണ് എഫ്സിഎഎസ് സംവിധാനം.

“എന്‍ജിഡബ്ല്യുഎസിന് വളരെയധികം മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തന മികവ് കൈവരിക്കാന്‍ കഴിയും,” പാര്‍ലിയും ജര്‍മ്മന്‍, സ്പാനിഷ് മന്ത്രിമാരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. പദ്ധതിയുടെ സ്ഥിരതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനായി ഓരോ രാജ്യത്തിന്‍റെയും വ്യവസായങ്ങളുടെ മികച്ച കഴിവുകള്‍ സന്തുലിതവും വിശാലവും ആഴത്തിലുള്ളതുമായ പങ്കാളിത്തത്തിലൂടെ പ്രയോജനപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Maintained By : Studio3