3 വര്‍ഷത്തിനുള്ളില്‍ ആസ്തികളില്‍ നിന്ന് 29,000 കോടി രൂപ സമാഹരണം ലക്ഷ്യമിട്ട് ഭക്ഷ്യ മന്ത്രാലയം
1 min readഇ-കൊമേഴ്സ്, തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് എന്നീ മേഖലകളുടെ വളര്‍ച്ചയുടെ ഫലമായി വെയര്‍ഹൗസിംഗിന്‍റെ ആവശ്യം വര്‍ഷങ്ങളായി വര്‍ധിക്കുകയാണ്
ന്യൂഡെല്‍ഹി: മൂന്ന് വര്‍ഷത്തിനുള്ളില്‍ ആസ്തികളില്‍ നിന്നുള്ള ധനസമ്പാദനം വഴി 29,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്ന് ഭക്ഷ്യ മന്ത്രാലയം പൊതുമേഖലാ സ്ഥാപനങ്ങളായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കമ്പനി (സിഡബ്ല്യുസി), മീല്‍സ് കമ്പനി ഓഫ് ഇന്ത്യ (എഫ്സിഐ) എന്നിവരോട് ആവശ്യപ്പെട്ടു. 2021-22ല്‍ ഓഹരി വില്‍പ്പനയിലൂടെയും പൊതുമേഖലാ ആസ്തികളിലൂടെയും വന്‍തുക സമാഹരിക്കുന്നത് ലക്ഷ്യംവെക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമാണിത്.
നിലവില്‍ ഉപയോഗിക്കാത്ത ആസ്തികളില്‍ നിന്ന് ധനസമ്പാദനം നടത്താന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. . 3, 500 ഏക്കര്‍ ഭൂ ആസ്തിയാണ് 423 സെന്‍ററുകളുള്ള സിഡബ്ല്യുസിക്ക് ഉള്ളത്. സിഡബ്ല്യുസിക്ക് 13 ദശലക്ഷം ടണ്‍ വെയര്‍ഹൗസിംഗ് ശേഷിയുണ്ടെന്നും കൂടുതല്‍ സ്ഥലം പ്രയോജനപ്പെടുത്തുന്നതിലൂടെ 20 ശതമാനം വര്‍ധിപ്പിക്കാനാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഇപ്പോഴത്തെ ഭക്ഷ്യധാന്യ ഗോഡൗണുകള്‍ പ്രയോജനപ്പെടുത്തി പ്രതിവര്‍ഷം 1,000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാം. സ്വകാര്യ നിക്ഷേപകരുടെ സഹായത്തോടെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥവലങ്ങളില്‍ ഗ്രീന്‍ഫീല്‍ഡ് വെയര്‍ഹൗസിംഗ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും കമ്പനി പരിശോധിക്കുന്നു. ഇതിനുപുറമെ, മള്‍ട്ടി-സ്റ്റോര്‍ വെയര്‍ഹൗസുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി സിഡബ്ല്യുസി നിലവിലുള്ള ഗോഡൗണുകള്‍ പുതുക്കും.
ഇ-കൊമേഴ്സ്, തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് എന്നീ മേഖലകളുടെ വളര്‍ച്ചയുടെ ഫലമായി വെയര്‍ഹൗസിംഗിന്‍റെ ആവശ്യം വര്‍ഷങ്ങളായി വര്‍ധിക്കുകയാണ്. ഈ സാഹചര്യം വിഭവ സമാഹരണത്തിനായി പ്രയോജനപ്പെടുത്താനാകും.
എഫ്സിഐയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വരുമാന സമാഹണത്തിന് വിനിയോഗിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും സര്‍ക്കാരിന് മുന്നിലുണ്ട്. എല്ലാ ഗോഡൗണുകളും ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്ഫോമില്‍ കൊണ്ടുപോകുന്നതിലൂടെ സിസ്റ്റത്തിനുള്ളില്‍ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനായെന്ന് ഭക്ഷ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യങ്ങളില്‍ നിന്നുള്ള വരുമാന സമാഹരണത്തിനും ഇത് സഹായിക്കുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.