October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു; പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത് തന്‍റെ 76-ാം ജന്മദിനത്തില്‍. ഇതാദ്യമായാണ് ഒരു സിറ്റിംഗ് ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേല്‍ക്കുന്നത്. നേരത്തെ എത്തിയ മുഖ്യമന്ത്രി തന്‍റെ സഹ ട്രഷറി ബെഞ്ച് നിയമസഭാംഗങ്ങളുമായി സന്തോഷം കൈമാറി. 15-ാമത് കേരള നിയമസഭയുടെ ആദ്യ സെഷന്‍റെ തുടക്കമായിരുന്നു ഇത്.

പ്രോ ടേം സ്പീക്കര്‍ പി.ടി.എ. റഹിമിനുമുമ്പാകെയാണ് നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ അക്ഷരമാലാക്രമത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു, അതിനാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നിയമസഭാംഗമായ പി. അബ്ദുല്‍ ഹമീദ് ആണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. 140 അംഗ കേരള നിയമസഭയില്‍ ഭരണകക്ഷിയായ ഇടതുപക്ഷത്തിന് 99 നിയമസഭാംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 41 അംഗങ്ങളും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എക്കൗണ്ട് തുറന്നത് ഇത്തവണ ഇല്ലാതായി.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം

57 കാരനായ വി.ഡി. സതീശനാണ് ഇക്കുറി പ്രതിപക്ഷ നേതാവ്. കഴിഞ്ഞതവണ രമേശ് ചെന്നിത്തലയായിരുന്നു നിയമസഭയില്‍ ഈ സ്ഥാനത്തുണ്ടായിരുന്നത്. ഇത്തവണ നിയമസഭയില്‍ ആദ്യമായി അംഗങ്ങളാകുന്ന 53പേരാണുള്ളത്. നിയമസഭയുടെ സമീപകാല ചരിത്രത്തില്‍ എക്കാലത്തെയും ഉയര്‍ന്ന റെക്കാര്‍ഡാണിത്. കെകെ രമയ്ക്കൊപ്പം 10 വനിതാ നിയമസഭാംഗങ്ങളുമുണ്ട്. പ്രതിപക്ഷ ബെഞ്ചുകളിലെ ഏക വനിത ആര്‍എംപിയുടെ രമയാണ്. വിജയന്‍റെ 20 അംഗ മന്ത്രിസഭയയിലെ 17 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മന്ത്രിസഭയിലെ മൂന്ന് വനിതാ മന്ത്രിമാരും ഇതാദ്യമായാണ് ഈ പദവിയിലെത്തുന്നത്.

  കോസ്‌മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത ടൈറ്റന്‍ സ്റ്റെല്ലര്‍ 2.0 വാച്ചുകള്‍

അനുഭവത്തെ സംബന്ധിച്ചിടത്തോളം, ട്രഷറി ബെഞ്ചുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 41 അംഗ പ്രതിപക്ഷം അനുഭവത്തിന്‍റെ ഒരു പവര്‍ ഹൗസാണ്. തുടര്‍ച്ചയായി 12 തവണ വിജയിച്ച കെ എം മാണിയുടെ റെക്കാര്‍ഡിനൊപ്പമെത്തുകയും രണ്ടുതവണ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയവുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയാണ് ഏറ്റവും പരിചയ സമ്പന്നനായ നേതാവ്. കേരളത്തിലെ ഏത് നിയമസഭാ സാമാജികനും നേടിയ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ആണ് തുടര്‍ച്ചയായ 12 വിജയം. അടുത്തത് പി.ജെ. ജോസഫ് ആണ്. അദ്ദേഹം 10 തവണയാണ് സഭാംഗമായത്. അതിനുശേഷം 8തവണ വിജയിച്ചുവന്ന മുസ്ലീം ലീഗിലെ കുഞ്ഞാലിക്കുട്ടി. ഏഴ്തവണ വിജയം കൊയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെല്ലാം പ്രതിപക്ഷത്തിന്‍റെ കരുത്തുകൂട്ടുന്നു.

  ദുബായ് ജൈടെക്സ് ഗ്ലോബലില്‍ കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍

ആറ് തവണവിജയം കണ്ട പിണറായി വിജയനാണ് അടുത്തത്. ഈ വിഭാഗത്തില്‍ മറ്റ് കുറച്ചുപേരുണ്ട്. ട്രഷറി ബെഞ്ചുകളില്‍ മുതിര്‍ന്ന മന്ത്രിമാരായിരുന്ന തോമസ് ഐസക്, എ.കെ. ബാലന്‍, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, ഇ.പി. ജയരാജന്‍ എന്നിവര്‍ക്ക് പാര്‍ട്ടി മത്സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നില്ല. സീറ്റ് ലഭിച്ച മുതിര്‍ന്നവരായ കെ.കെ. ഷൈലജ, എ.സി മൊയ്ദീന്‍, ടി.പി. രാമകൃഷ്ണന്‍, എം.എം. മണി, കടകമ്പള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയിട്ടുമില്ല. വെള്ളിയാഴ്ചയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. അതടിസ്ഥാനമാക്കിയാകും പുതിയ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം.

Maintained By : Studio3