Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫിന്‍കെയര്‍ – എയു സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ ലയനത്തിന് അനുമതി

1 min read

കൊച്ചി: ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കും തമ്മിലുള്ള ലയനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. സ്റ്റോക്ക് മേര്‍ജറിന് ശേഷം ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ഓഹരി ഉടമകള്‍ക്ക് കൈവശമുള്ള ഓരോ 2000 ഓഹരികള്‍ക്കും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ 579 ഓഹരികള്‍ വീതം ലഭിക്കും. വിവിധ പ്രദേശങ്ങളിലുള്ള സാന്നിധ്യം, അവതരിപ്പിക്കുന്ന പദ്ധതികള്‍ എന്നിവ പ്രയോജനപ്പെടുത്തി രാജ്യ വ്യാപകമായുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലയനം സഹായകമാകും. ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ ഒരു നാഴികക്കല്ലാവുന്ന ഈ ലയനം വഴി സംയുക്തമായി ഒരു കോടിയിലേറെ ഉപഭോക്താക്കള്‍, 43,500-ല്‍ ഏറെ ജീവനക്കാര്‍, 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2350 ടച്ച് പോയിന്‍റുകള്‍ എന്നിവയാകും ഉണ്ടാകുക. 2023 ഡിസംബര്‍ 31-ലെ കണക്കുകള്‍ പ്രകാരം 89,854 കോടി രൂപയുടെ നിക്ഷേപവും 1,16,695 കോടി രൂപയുടെ ബാലന്‍സ് ഷീറ്റുമാണുള്ളത്. 2023 ഒക്ടോബര്‍ 29-ന് ഇരു ബാങ്കുകളുടേയും ഡയറക്ടര്‍ ബോര്‍ഡുകളും നവംബര്‍ 24-നും നവംബര്‍ 27-നും ഓഹരി ഉടമകളും ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു. റിസര്‍വ് ബാങ്ക് അംഗീകാരത്തോടെ 2024 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തോടെ ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് എയു സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലയിക്കും.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്
Maintained By : Studio3