യുഎഇ- ഇന്ത്യ പണം കൈമാറ്റം : ഫെഡറല്‍ ബാങ്കും മഷ്റെക്ക് ബാങ്കും തന്ത്രപരമായ കരാര്‍ പ്രഖ്യാപിച്ചു
ക്വിക്ക് റെമിറ്റ് പ്ലാറ്റ്ഫോമിലൂടെയുള്ള പണമയക്കലില്‍ പണം ലാഭിക്കാം
മുംബൈ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണം കൈമാറ്റം സുഗമമാക്കുന്നതിന് ഫെഡറല്‍ ബാങ്ക് യുഎഇയുടെ മഷ്രെക്ക് ബാങ്കുമായി തന്ത്രപരമായ കരാറില്‍ ഏര്‍പ്പെട്ടു. ഈ പങ്കാളിത്തം മഷ്റെക്ക് 2017 ല്‍ സമാരംഭിച്ച വേഗത്തിലുള്ള പേയ്മെന്‍റ് ഉല്‍പ്പന്നം ക്വിക്ക് റെമിറ്റിനെ പിന്തുണയ്ക്കും.
യുഎഇയിലെ ഏറ്റവും പഴയ ബാങ്കുകളിലൊന്നായ മഷ്റെക്കിന് യൂറോപ്പ്, യുഎസ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പന്ത്രണ്ട് രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. യുഎഇയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക ബാങ്ക് കൂടിയാണിത്.
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ചെലവ് കുറഞ്ഞ തല്‍ക്ഷണ പണ കൈമാറ്റ സേവനം നല്‍കുന്നതിന് യുഎഇയിലെ മഷ്റെക് ബാങ്ക് പിഎസ്സിയുമായി പങ്കാളിത്തത്തില്‍ എത്താനായതില്‍ സന്തുഷ്ടരാണെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. ഇന്ത്യയിലേക്കുള്ള വ്യക്തിഗത പണമയയ്ക്കലില്‍ 17 ശതമാനം വിപണി വിഹിതം ഉള്ളതിനാല്‍ വലിയ പരിഗണനയാണ് ഇതിന് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പങ്കാളിത്തത്തിന്‍റെ ഫലമായി, മഷ്റെക്ക് ഉപഭോക്താക്കള്‍ക്ക് ഗണ്യമായ നേട്ടം സ്വന്തമാക്കിക്കൊണ്ട് അവരുടെ ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗ് ചാനലുകള്‍ വഴി ഇന്ത്യയിലേക്ക് തല്‍ക്ഷണം പണം അയയ്ക്കുന്നത് തുടരാമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഗണ്യമായി വളര്‍ന്ന, ഇന്ത്യമയുമായുള്ള ഇടപാടുകള്‍ ശക്തിപ്പെടുത്തുന്നതിന് ഞങ്ങളുടെ ജനപ്രിയ ക്വിക്ക് റെമിറ്റ് സേവനത്തെ പിന്തുണയ്ക്കാന്‍ ഈ ബന്ധം സഹായിക്കുമെന്ന് മഷ്റെക് ബാങ്കിലെ കണ്‍സ്യൂമര്‍ ബാങ്കിംഗ് മേധാവി ടൂറാന്‍ ആസിഫ് പറഞ്ഞു