ഫെഡറല്‍ ബാങ്ക് മികച്ച തൊഴിലിടം
1 min read
ദി ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ജോലി ചെയ്യുന്നതിനുള്ള മികച്ച ഇടമായി ഫെഡറല്‍ ബാങ്കിനെ തെരഞ്ഞെടുത്തു. ഉയര്‍ന്ന വിശ്വാസ്യതയും ഉയര്‍ന്ന പ്രവര്‍ത്തന സംസ്ക്കാരവുമുള്ള കമ്പനികളെ കണ്ടെത്തി ബിസിനസ് പ്രകടനം മെച്ചപ്പെടുത്താന്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്. ജീവനക്കാര്‍ക്ക് മികച്ച പശ്ചാത്തലം ഒരുക്കുന്നതും ഔദ്യോഗിക- വ്യക്തി ജീവിതങ്ങളുടെ സന്തുലനം സാധ്യമാക്കുന്നതുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് ബാങ്കിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.