August 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ ഐസിഐസിഐ ഫാസ്ടാഗ് ഉപയോഗിക്കാം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഐസിഐസിഐയും ധാരണയിലെത്തി

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഇനി മുതല്‍ ഐസിഐസിഐ ഫാസ്ടാഗ് ഉപയോഗിക്കാം. ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഐസിഐസിഐയും ധാരണയിലെത്തി. ഇതുവഴി ഉപയോക്താക്കള്‍ക്ക് സമയം ലാഭിക്കാന്‍ കഴിയും.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സമഗ്ര ഓട്ടോമേഷന്‍ സംവിധാനത്തിന്റെ ഫലമായി ഇന്ധനം നിറയ്ക്കുന്നത് ഇപ്പോള്‍ എളുപ്പമാണ്. ഐഒസി പമ്പുകളില്‍ ഇപ്പോള്‍ കോണ്‍ടാക്ട്ലെസ്, കാഷ്ലെസ് സമ്പ്രദായമാണ് പിന്തുടരുന്നത്. പെട്രോള്‍, ഡീസല്‍, സെര്‍വോ ലൂബ്രിക്കന്റ്സ് എന്നിവ ഐസിഐസിഐ ഫാസ്ടാഗില്‍ വാങ്ങാം. തുടക്കത്തില്‍ രാജ്യത്തെ 3000 ഇന്ത്യന്‍ ഓയില്‍ റീട്ടെയ്ല്‍ ഔട്ട്ലറ്റുകളില്‍ ഈ സൗകര്യം ലഭ്യമാണ്.

  ടെക്നോസിറ്റി വിപുലീകരണത്തിനായുള്ള സമഗ്ര മാസ്റ്റര്‍പ്ലാന്‍

ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള മുന്നേറ്റത്തില്‍ നിര്‍ണായക ചുവടുവെപ്പാണ് ഇന്ത്യന്‍ ഓയില്‍ ഐസിഐസിഐ സംയുക്ത നീക്കമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു. ഇന്ധനം നിറയ്ക്കുന്നത് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ അനുഭവമായിരിക്കുമെന്ന്  അദ്ദേഹം പ്രസ്താവിച്ചു. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള സൂചിക കൂടിയാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫാസ്ടാഗ് സാങ്കേതികവിദ്യയെന്ന് വൈദ്യ ചൂണ്ടിക്കാട്ടി.

ഇന്ധനം നിറയ്ക്കുമ്പോള്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ വാഹനത്തിന്റെ ഫാസ്ടാഗ് അല്ലെങ്കില്‍ നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്യും. ഇതോടെ ഉപയോക്താവിന് ഒരു ഒടിപി ലഭിക്കും. പിഒഎസ് മഷീനില്‍ ഒടിപി നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാകും.

  മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍, വില 27.79 ലക്ഷം രൂപ, ലിമിറ്റഡ് എഡിഷൻ
Maintained By : Studio3