Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മലബാറിന്‍റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്താന്‍ ‘ഫാം 2 മലബാര്‍ 500’

1 min read

തിരുവനന്തപുരം: രാജ്യത്തിനകത്തും വിദേശത്തുമുള്ള ടൂറിസം ഓപ്പറേറ്റര്‍മാരുടെ പിന്തുണയോടെ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മലബാറിന്‍റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് ‘ഫാം 2 മലബാര്‍ 500’ എന്ന നൂതന വിപണന പദ്ധതി നടപ്പിലാക്കുന്നു.

കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടെയുള്ള മലബാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഇന്ത്യയിലും പുറത്തുമുള്ള 500 ടൂര്‍ ഓപ്പറേറ്റര്‍മാരെ ‘ഫെമിലിയറൈസേഷന്‍ ടൂര്‍’ അഥവാ ‘ഫാം ടൂറിന്‍റെ’ ഭാഗമായി ഈ വര്‍ഷം എത്തിക്കുന്ന പദ്ധതിയുടെ ലോഗോ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ദേശീയ – രാജ്യാന്തര ശ്രദ്ധയിലേക്ക് മലബാറിനെ കൊണ്ടുവരികയും ആഭ്യന്തര- വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പാക്കേജുകളില്‍ മലബാറിന് സ്ഥാനം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു പുറമേ മലബാറിന്‍റെ സാംസ്ക്കാരിക-ഭക്ഷണ വൈവിധ്യവും മറ്റ് പ്രത്യേകതകളേയും പരിചയപ്പെടുത്തും. ഫെമിലിയറൈസേഷന്‍ ടൂറില്‍ പങ്കാളികളാകുന്ന വിവിധ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

വിവിധ സംഘടനകള്‍ക്കും ഫാം 2 മലബാര്‍ 500 ന്‍റെ ഭാഗമായിക്കൊണ്ട് മലബാറിലേയ്ക്ക് ടൂര്‍ ഓപ്പറേറ്റര്‍മാരെ കൊണ്ടുവരാനാകും. ഫാം 2 മലബാര്‍ 500 ന്‍റെ ആദ്യ ഫാം ട്രിപ്പ് ജനുവരി 17 ന് കണ്ണൂരിലെത്തും. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സാണ് ‘മിസ്റ്റിക്കല്‍ മലബാര്‍’ എന്ന പേരിലുള്ള ഈ ഫെമിലിയറൈസേഷന്‍ ടൂറിന് നേതൃത്വം നല്‍കുന്നത്.

പൂനെ, മുംബൈ, കോലാപൂര്‍, ബെംഗളൂരു തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 70 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ 17 മുതല്‍ 20 വരെ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. 17 ന് കണ്ണൂരിലെ തെയ്യക്കാവില്‍ നേരിട്ട് തെയ്യം കാണുന്നതിനും 18 ന് പൂരക്കളി, കോല്‍ക്കളി, കളരിപ്പയറ്റ് തുടങ്ങിയവ ആസ്വദിക്കുന്നതിനും സൗകര്യം ഒരുക്കും. പൈതല്‍മല, തലശ്ശേരി ഫോര്‍ട്ട്, മുഴപ്പിലങ്ങാട് ബീച്ച്, ആറളം വന്യജീവിസങ്കേതം, ബേക്കല്‍ ഫോര്‍ട്ട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും സംഘം സന്ദര്‍ശിക്കും. വലിയപറമ്പ കായലില്‍ ഹൗസ് ബോട്ടിങ്ങിനും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

മലബാറിന് പ്രാമുഖ്യം നല്‍കുന്ന ഈ പദ്ധതി കേരളത്തിന്‍റെ അഭിമാനമായ കാരവന്‍ ടൂറിസത്തിന് കരുത്തേകും. ചുരുങ്ങിയ കാലയളവിനുളളില്‍ തന്നെ വളരെ മികച്ച പ്രതികരണം നേടിയെടുക്കാന്‍ കാരവന്‍ ടൂറിസത്തിന് കഴിഞ്ഞിട്ടുണ്ട്. 122 സംരംഭകര്‍ 236 കാരവനുകള്‍ക്ക് ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 87 കാരവന്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിന് 59 നിക്ഷേപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഫാം 2 മലബാര്‍ 500 ന്‍റെ ഭാഗമായി എത്തുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പൊതു ജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിവിധ കമ്പനികളുടെ കാരവനുകളും ക്യാംപിങ് ട്രക്കുകളും കാണുന്നതിനുള്ള സൗകര്യം ജനുവരി 18 ന് രാവിലെ 8 മുതല്‍ രാത്രി 10 വരെ കണ്ണൂര്‍ പുതിയതെരുവിലെ ഹോട്ടല്‍ മാഗ്നറ്റില്‍ ഒരുക്കും. കാരവന്‍ ടൂറിസത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന മലബാര്‍ മേഖലയിലെ സംരംഭകര്‍ക്ക് കാരവന്‍ കമ്പനി പ്രതിനിധികളുമായി സംവദിക്കാനുമാകും.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം
Maintained By : Studio3