Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാര്‍ച്ചില്‍ ചരക്കു കയറ്റുമതിയില്‍ 60% വളര്‍ച്ച; വ്യാപാരക്കമ്മിയും ഉയര്‍ന്നു

1 min read

മാര്‍ച്ചില്‍ ഇറക്കുമതി കുത്തനെ ഉയര്‍ന്ന് 48.38 ബില്യണ്‍ ഡോളറിലെത്തി

ന്യൂഡെല്‍ഹി: മാര്‍ച്ചില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 34.45 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഇത് 60 ശതമാനം വര്‍ധനയാണ്. 2020ല്‍ ലോക്ക്ഡൗണ്‍ മൂലം കയറ്റുമതി ഏറെ ബാധിക്കപ്പെട്ട മാസവുമായി താരതമ്യം ചെയ്യുന്നതിനാലാണ് ഇത്രയും ഉയര്‍ന്ന വാര്‍ഷിക വളര്‍ട്ട രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ മാസവുമായുള്ള താരതമ്യത്തില്‍ ചരക്ക് കയറ്റുമതി വളര്‍ച്ച 23 ശതമാനമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

കയറ്റുമതിയുടെ മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍, 2019 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ ഇതിനു മുമ്പത്തെ ഉയര്‍ന്ന തലമായ 32.55 ഡോളറിനെ മറികടക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സാധിച്ചിട്ടുണ്ട്. ഇത് കൊറോണ പ്രതിസന്ധിക്ക് ശേഷം ആവശ്യകതയില്‍ ഉണ്ടാകുന്ന വീണ്ടെടുപ്പിന്‍റെ സൂചനയായി കണക്കാക്കുന്നു. കയറ്റുമതിക്കാര്‍ അവരുടെ വാര്‍ഷിക ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കും എന്നതിനാല്‍, സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന മാസമായ മാര്‍ച്ചില്‍ കയറ്റുമതിയില്‍ വര്‍ധനയുണ്ടാകുന്നത് സാധാരണമായ ഒരു വര്‍ഷാവസാന പ്രതിഭാസമാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.

മാര്‍ച്ചില്‍ ഇറക്കുമതി കുത്തനെ ഉയര്‍ന്ന് 48.38 ബില്യണ്‍ ഡോളറിലെത്തി. 54 ശതമാനം വാര്‍ഷിക വര്‍ധന. സ്വര്‍ണത്തിന്‍റെ ഇറക്കുമതി ഏഴ് മടങ്ങ് വര്‍ധിച്ചതാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. തല്‍ഫലമായി, വ്യാപാരക്കമ്മി മാര്‍ച്ചില്‍ 40 ശതമാനം ഉയര്‍ന്ന് 13.93 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം മാര്‍ച്ചില്‍ ഇത് 9.98 ബില്യണ്‍ ഡോളറായിരുന്നു.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

2020-21 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി ചരക്ക് കയറ്റുമതി 7.26 ശതമാനം ഇടിഞ്ഞ് 290.63 ബില്യണ്‍ ഡോളറിലെത്തി. അതുപോലെ, ഇറക്കുമതി 18.02 ശതമാനം കുറഞ്ഞ് 389.18 ബില്യണ്‍ ഡോളറിലെത്തി. പ്രധാനമായും കോവിഡ് 19 മഹാമാരി ആഗോള വ്യാപാരത്തില്‍ സൃഷ്ടിച്ച തടസങ്ങളാണ് ഈ ഇടിവുകള്‍ക്ക് കാരണമായത്. മൊത്തം സാമ്പത്തിക വര്‍ഷത്തിലെ വ്യാപാരക്കമ്മി 98.56 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍വര്‍ഷം ഇത് 161.35 ബില്യണ്‍ ഡോളറായിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രകടമാകുന്ന വീണ്ടെടുപ്പിനെ കോവിഡിന്‍റെ രണ്ടാം തരംഗം ബാധിക്കുമെന്ന ആശങ്കയും വിപണിയില്‍ സജീവമാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നിയന്ത്രണ നടപടികളും രാജ്യാന്തര വിപണികളിലെ വെല്ലുവിളികളും കയറ്റുമതിക്കാര്‍ക്ക് ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്
Maintained By : Studio3