October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ച്യവന്‍പ്രാഷ് പുറത്തിറക്കി

കൊച്ചി: രാജ്യത്തെ മുന്‍നിര എഫ്എംസിജി ഡയറക്ട് സെല്ലിങ് കമ്പനികളിലൊന്നായ ആംവേ ഇന്ത്യ, തങ്ങളുടെ പ്രധാന ബ്രാന്‍ഡായ ന്യൂട്രിലൈറ്റിന് കീഴില്‍ ന്യുട്രിലൈറ്റ് ച്യവന്‍പ്രാഷ് പുറത്തിറക്കി. 16 സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് ചേരുവകള്‍ ഉപയോഗിച്ച് നിര്‍മിച്ചതും പ്രിസര്‍വേറ്റീവുകളില്ലാത്തതും ഡിഎന്‍എ ഫിംഗര്‍പ്രിന്‍റിംഗ് ഉപയോഗിച്ച് ഓഥന്‍റിക്കേറ്റ് ചെയ്തതുമായ ന്യുട്രിലൈറ്റ് ച്യവന്‍പ്രാഷ് പോഷക സമ്പുഷ്ടവുമായ 32 ഔഷധസസ്യങ്ങളുടെ കേന്ദ്രീകൃത മിശ്രിതമാണ്.

ക്ലാസിക്കല്‍ ഇന്ത്യന്‍ പാചകക്കുറിപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ ന്യൂട്രിലൈറ്റ് ച്യവന്‍പ്രാഷ് പ്രാഥമികമായി പ്രതിരോധശേഷി, ശരീരത്തെ പുനരുജ്ജീവിപ്പിക്കല്‍, ശക്തിയും ഊര്‍ജ്ജവും വര്‍ധിപ്പിക്കല്‍, ദൈനംദിന അണുബാധകളെ ചെറുക്കല്‍ എന്നിവയ്ക്ക് ഉപയോഗിക്കാം. പരമ്പരാഗത ഹെര്‍ബല്‍ വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിറ്റാമിന്‍, ഡയറ്ററി സപ്ലിമെന്‍റ് മാര്‍ക്കറ്റില്‍ ശക്തമായ സാന്നിധ്യം തുടരുന്നത് ച്യവന്‍പ്രാഷ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നത് സുഗമമാക്കി.

  ദുബായ് ജൈടെക്സ് ഗ്ലോബലില്‍ കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍

ആദ്യ വര്‍ഷത്തില്‍ പ്രീമിയം ച്യവന്‍പ്രാഷ് വിഭാഗത്തിന്‍റെ 20 ശതമാനം വിപണി വിഹിതം പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധ്രാജ പറഞ്ഞു. പരമ്പരാഗത ഇന്ത്യന്‍ ജ്ഞാനത്തിന്‍റെയും ആധുനിക ശാസ്ത്രത്തിന്‍റെയും യഥാര്‍ത്ഥ സംയോജനമാണിതെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ന്യൂട്രിലൈറ്റ് ബ്രാന്‍ഡിന്‍റെ ശക്തമായ പാരമ്പര്യം കണക്കിലെടുക്കുമ്പോള്‍, ന്യൂട്രിലൈറ്റിന്‍റെ ച്യവന്‍പ്രാഷ് തീര്‍ച്ചയായും ഉപഭോക്തൃ വിശ്വാസം നേടുമെന്ന് ആംവേ ഇന്ത്യ നോര്‍ത്ത് ആന്‍ഡ് സൗത്ത് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഗുര്‍ഷരന്‍ ചീമ പറഞ്ഞു.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം
Maintained By : Studio3