2019 ഏപ്രിലിനെ അപേക്ഷിച്ച് കയറ്റുമതിയില്‍ 16.03 ശതമാനം വളര്‍ച്ച
കൊറൊണയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കയറ്റുമതിക്ക് വലിയ തടസങ്ങള്‍ നേരിട്ടിരുന്നു
ന്യൂഡെല്‍ഹി: ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 30.21 ബില്യണ്‍ ഡോളറിലേക്കെത്തി. 2020 ഏപ്രിലില്‍ രേഖപ്പെടുത്തിയ 10.17 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 197.03 ശതമാനം വര്‍ധനയാണിത്. കൊറൊണയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കയറ്റുമതിക്ക് വലിയ തടസങ്ങള്‍ നേരിട്ടിരുന്നു. 2019 ഏപ്രിലില്‍ രേഖപ്പെടുത്തിയ 26.04 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 16.03 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ മാസം കയറ്റുമതിയത് രേഖപ്പെടുത്തിയത്.
ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 45.45 ബില്യണ്‍ ഡോളറാണ്. 2020 ഏപ്രിലിലെ 17.09 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 165.99 ശതമാനം വര്‍ധനയും 2019 ഏപ്രിലിലെ 42.39 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7.22 ശതമാനം വര്‍ധനയുമാണ്. ഏപ്രിലില്‍ വ്യാപാരക്കമ്മി 15.24 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. 2020 ഏപ്രിലിലെ 6.92 ബില്യണ്‍ ഡോളറിനേക്കാള്‍ 120.34 ശതമാനം വര്‍ധനയാണ് വ്യാപാരക്കമ്മിയില്‍ ഉണ്ടായത്.
പെട്രോളിയം ഇതര കയറ്റുമതിയുടെ മൂല്യം കഴിഞ്ഞ മാസം 26.85 ബില്യണ്‍ ഡോളറായിരുന്നു. 2020 ഏപ്രിലിലെ 8.93 ബില്യണ്‍ ഡോളറിനേക്കാള്‍ 200.62 ശതമാനം വളര്‍ച്ചയാണിത്. 2019 ഏപ്രിലിലെ 22.48 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 19.44 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രിലില്‍ പെട്രോളിയം ഇതര, രതനം ഇതര, ജ്വല്ലറി ഇതര കയറ്റുമതിയുടെ മൂല്യം 23.51 ബില്യണ്‍ ഡോളറായിരുന്നു, 2020 ഏപ്രിലിലെ 8.90 ബില്യണ്‍ ഡോളറിനേക്കാള്‍ 164.28 ശതമാനം വളര്‍ച്ച.
ഏപ്രിലില്‍ എണ്ണ ഇറക്കുമതി 10.8 ബില്യണ്‍ ഡോളറായിരുന്നു, 132.26 ശതമാനം വളര്‍ച്ച. 2020 ഏപ്രിലില്‍ ഇത് 4.65 ബില്യണ്‍ ഡോളറായിരുന്നു. ഏപ്രിലിലെ എണ്ണ ഇതര ഇറക്കുമതി 34.65 ബില്യണ്‍ ഡോളറാണെന്ന് കണക്കാക്കുന്നു, ഇത് 2020 ഏപ്രിലിലെ 12.44 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 178.6 ശതമാനം വര്‍ധനയും 2019 ഏപ്രിലിലെ 30.82 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 12.42 ശതമാനവും വര്‍ധനയുമാണ്.
ഇരുമ്പ് അയിര്, മറ്റ് ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ , അരി, ധാന്യങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് കയറ്റുമതിയിലെ പ്രധാന ചരക്ക് വിഭാഗങ്ങള്‍.