ഇന്ത്യ-മിഡിൽ-ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി: ഈ നൂറ്റാണ്ടിന്റെ സ്വപ്നപദ്ധതി
ന്യൂഡൽഹി: ഇന്ത്യ-മിഡിൽ-ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന സുപ്രധാന പദ്ധതിയുടെ പ്രഖ്യാപനത്തിനു വേദിയായി ജി-20. ഇന്ത്യ, മിഡിൽ-ഈസ്റ്റ്,യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തിക-വികസന ഉൾച്ചേർക്കലുകൾക്കുള്ള ഒരു പ്രധാന പദ്ധതിയായി ഇതു മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യ, യു.എ.ഇ., സൗദിഅറേബ്യ, യൂറോപ്യൻയൂനിയൻ, ഫ്രാൻസ്,ജർമ്മനി, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ഈ ബൃഹദ് പദ്ധതിയുടെ ഭാഗമാകുന്നത്. റെയിൽ-ഷിപ്പിങ് ഇടനാഴി, അതിവേഗ ഡാറ്റ കേബിൾ ശൃംഖല, വാതകപൈപ്പ് ലൈൻ, വൈദ്യുതി കേബിൾ ശൃംഖല എന്നിവ ഉൾപ്പെടുന്നതാണ് നിർദിഷ്ട പദ്ധതി.