October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുട്ടികളിലെ കേള്‍വിക്കുറവ്: നേരത്തെയുള്ള രോഗനിര്‍ണയം അനിവാര്യം

1 min read

ശ്രവണ വൈകല്യങ്ങള്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ തന്നെ വൈദ്യസഹായം നല്‍കേണ്ടത് വളരെ പ്രധാനമാണ്. മാതാപിതാക്കള്‍, അധ്യാപകര്‍, പരിപാലകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ കേള്‍വിശക്തി നഷ്ടപ്പെടുന്നതിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണം.

ലോകത്തില്‍ ശ്രവണ വൈകല്യമുള്ള 466 ദശലക്ഷം ആളുകളില്‍ 34 ദശലക്ഷം പേര്‍ കുട്ടികളാണ്

കൊച്ചി: ആയിരം നവജാത ശിശുക്കളില്‍ അഞ്ചുപേര്‍ കഠിനമായ ശ്രവണ വൈകല്യങ്ങള്‍ അനുഭവിക്കുന്നതായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ) . ഇന്ത്യയില്‍ പ്രതിവര്‍ഷം 27,000 കുട്ടികളാണ് ബധിരരായി ജനിക്കുന്നത്. കേള്‍വിക്കുറവോ കേള്‍വിനഷ്ടമോ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. രോഗനിര്‍ണ്ണയം വൈകുന്നതാണ് ഇതിനുള്ള മുഖ്യ കാരണം.

കുട്ടികളിലെ ശ്രവണ വൈകല്യം നേരത്തേ കണ്ടുപിടിക്കുകയാണ് യൂണിവേഴ്‌സല്‍ നവജാത ശ്രവണ സ്‌ക്രീനിംഗിന്റെ (യുഎന്‍എച്ച്എസ്) ലക്ഷ്യം. നവജാത ശിശുക്കളില്‍ ശ്രവണ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും നേരത്തെയുള്ള ഇടപെടല്‍ ഉറപ്പാക്കുന്നതിനും ഈ പരിശോധന പ്രധാനമാണ്. മറ്റു വികസിത രാജ്യങ്ങളില്‍ യുഎന്‍എച്ച്എസ് നിര്‍ബന്ധമാണെങ്കിലും, ഇന്ത്യയില്‍ കേരളത്തില്‍ ഒഴികെ മറ്റൊരിടത്തും നവജാതശിശുക്കളില്‍ നിര്‍ബന്ധമായും നടത്തേണ്ട ആരോഗ്യ പരിശോധന പ്രക്രിയകളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരമൊരു പരിശോധനയുടെ അഭാവത്തില്‍, രണ്ടോ മൂന്നോ ചിലപ്പോള്‍ അഞ്ചാം വയസിലും മറ്റുമാണ് പലപ്പോഴും മാതാപിതാക്കള്‍ കുട്ടികളിലെ ശ്രവണക്കുറവ് തിരിച്ചറിയുന്നത്. ഇത് കുട്ടികളിലെ 24 മാസം വരെയുള്ള കോഗ്‌നിറ്റീവ് ഡെവലപ്പ്മെന്റിന്റെ (കുട്ടികളിലെ തിരിച്ചറിയല്‍ വികാസത്തിന്റെ )വിലയേറിയ സമയം നഷ്ടപ്പെടുത്തും. അതേസമയം, യുഎന്‍എച്ച്എസ് നടപ്പിലാക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്ക് നേരത്തെയുള്ള ഇടപെടലിലൂടെ ആറുമാസത്തിനുള്ളില്‍ ശ്രവണ വൈകല്യത്തിനുള്ള പരിഹാര നടപടികള്‍ സാധ്യമാകുന്നു.

  കോസ്‌മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത ടൈറ്റന്‍ സ്റ്റെല്ലര്‍ 2.0 വാച്ചുകള്‍

‘ഇന്ത്യയില്‍ ഓരോ 1,000 കുട്ടികളില്‍ നാലുപേര്‍ ബധിരരായാണ് ജനിക്കുന്നതെന്ന് ഡോ. നൗഷാദ് ഇഎന്‍ടി ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് നൗഷാദ് പറയുന്നു.പ്രതിവര്‍ഷം 25,000 കുഞ്ഞുങ്ങള്‍ കേള്‍വിക്കുറവോടെ ജനിക്കുന്നു. ശ്രവണസഹായി ഉപകാരപ്പെടുന്നില്ലെങ്കില്‍, അവര്‍ക്ക് കേള്‍വിശക്തി നല്‍കാനുള്ള ഏക ഉപാധി കോക്ലിയര്‍ ഇംപ്ലാന്റ് ആണ്. കേരള സര്‍ക്കാറിന്റെ ശ്രുതിതരംഗം പരിപാടിയിലൂടെ 1200ലധികം കുട്ടികള്‍ക്ക് ശ്രവണ വൈകല്യങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാകുന്നുണ്ട്. തങ്ങളുടെ ആശുപത്രിയില്‍ 500 ലധികം കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ ഇതിനോടകം നടന്നതായും ഈ കുട്ടികള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതു കാണുന്നത് അങ്ങേയറ്റം സന്തോഷകരമാണെന്നും ഡോ. മുഹമ്മ്ദ് നൗഷാദ് പറഞ്ഞു.

  ഇന്ത്യന്‍ ഓഹരി വിപണി ഉറ്റുനോക്കുന്ന പുതിയ പ്രവണതകള്‍

കേരളത്തിലെ 61 (ഡെലിവറി പോയിന്റുകള്‍) സര്‍ക്കാര്‍ ആശുപത്രികളിലും മിക്ക സ്വകാര്യ ആശുപത്രികളിലും ഇപ്പോള്‍ നവജാതശിശു പരിശോധന നടത്തുന്നുണ്ടെന്നും കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തെ കോക്ലിയര്‍ ഇംപ്ലാന്റ് സ്‌കീം പ്രകാരം 1200 ഓളം കുട്ടികള്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. ലോക ശ്രവണ ദിനത്തോട് അനുബന്ധിച്ച് ശ്രവണ വൈകല്യങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിിക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോക്ലിയര്‍ ഇംപ്ലാന്റ് ഘടിപ്പച്ചതോടെ ജീവിതം തന്നെ മാറിയ കഥയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായ റിസ്വാനയ്ക്ക് പറയാനുള്ളത്. ‘കോക്ലിയര്‍ ഇംപ്ലാന്റുകള്‍ ഉപയോഗിച്ച് കേള്‍വിശക്തി വീണ്ടെടുക്കാന്‍ കഴിഞ്ഞതോടെ എന്റെ ജീവിതം പൂര്‍ണ്ണമായും മാറി. ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നതിന്റെ സന്തോഷം മറ്റുള്ളവരുമായും പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് കേള്‍വിക്കുറവുള്ളവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ ഒരു ഡോക്ടറാകാനും ഇ എന്‍ ടിയില്‍ സ്‌പെഷ്യലൈസ് ചെയ്യാനും ഞാന്‍ തീരുമാനിച്ചത്. ശ്രവണ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് നിലവിലുള്ള സാധ്യതകളെ കുറിച്ച് ബോധവാന്മാരാകണമെന്നാണ് ലോക ശ്രവണദിനത്തില്‍ ലോകത്തോട് എനിക്ക് പറയാനുള്ളത്. കേള്‍വിയുള്ള ഒരു ജീവിതം നയിക്കാനുള്ള അവസരം അങ്ങനെ ആരും നഷ്ടപ്പെടുത്താതിരിക്കട്ടെ’- കോക്ലിയര്‍ ഇംപ്ലാന്റ് സ്വീകര്‍ത്താവ് കൂടിയായ റിസ്വാന പിഎ പറയുന്നു.

  ഈസ്റ്റേണ് അഞ്ചു മിനിറ്റ് ബ്രേക്ക് ഫാസ്റ്റ് ശ്രേണിയിൽ ആറ് പുതിയ ഉല്‍പന്നങ്ങള്‍

ശ്രവണ വൈകല്യങ്ങള്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ തന്നെ വൈദ്യസഹായം നല്‍കേണ്ടത് വളരെ പ്രധാനമാണ്. മാതാപിതാക്കള്‍, അധ്യാപകര്‍, പരിപാലകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ കേള്‍വിശക്തി നഷ്ടപ്പെടുന്നതിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണം. ഇക്കാര്യത്തിലുള്ള അശ്രദ്ധ ഒരുപക്ഷേ കുട്ടിയുടെ ജീവിതത്തില്‍ തന്നെ വലിയ നഷ്ടമുണ്ടാക്കിയേക്കാം. ഇത് കുട്ടികളില്‍ ശാരീരിക വികസന വെല്ലുവിളികള്‍, വൈകാരിക പ്രശ്‌നങ്ങള്‍, ആത്മാഭിമാന പ്രശ്‌നങ്ങള്‍, സാമൂഹിക വെല്ലുവിളികള്‍ എന്നിവയ്ക്കും കാരണമായേക്കും.

Maintained By : Studio3