Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഈമാസം പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദര്‍ശിക്കും

1 min read

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി എം ഷഹരിയാര്‍ ആലം പറഞ്ഞു. ഈ മാസം 26-27 തീയതികളിലായിരിക്കും മോദിയുടെ ധാക്കയിലുണ്ടാകുക. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ അമ്പതാം വാര്‍ഷികം, 50 വര്‍ഷത്തെ ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്ര ബന്ധംന്നിവയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ഒരു വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു വിദേശയാത്ര നടത്തുതെന്ന പ്രത്യേകതയുമുണ്ട്. കോവിഡ് -19 മഹാമാരി കാരണം എല്ലാ രാഷ്ട്രത്തലവന്‍മാരും വിദേശയാത്രകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. മോദിയുടെ യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ധാക്കയില്‍ വ്യാഴാഴ്ച ഹ്രസ്വ സന്ദര്‍ശനത്തിനെത്തും.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

വ്യാഴാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ ധാക്കയിലെത്തുന്ന ജയ്ശങ്കര്‍ അതേ ദിവസം തിരിച്ചുമടങ്ങുകയും ചെയ്യും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും വിദേശകാര്യമന്ത്രി എ കെ അബ്ദുള്‍ മോമെനെയും സന്ദര്‍ശിക്കുമെന്ന് ആലം പറഞ്ഞു. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ചൂട് കത്തിക്കയറുന്നതിനിടെയാണ് മോദിയുടെ ധാക്കാ സന്ദര്‍ശനം. ആദ്യഘട്ട വോട്ടെടുപ്പ് ബംഗാളില്‍ നടക്കുന്നത് ഈ മാസം 27നാണ്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഇരുരാജ്യങ്ങളുംതമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് സാധ്യതയുണ്ട്. ബംഗ്ലാദേശില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ധാക്കാ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം
Maintained By : Studio3