Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോകത്തിലെ മികച്ച പത്ത് തര്‍ക്ക പരിഹാര കേന്ദ്രങ്ങളില്‍ ദുബായും

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]വിയന്നയെയും വാഷിംഗ്ടണ്ണിനെയും പിന്നിലാക്കി[/perfectpullquote]ദുബായ്: അന്താരാഷ്ട്ര ബിസിനസിന് ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്ന് എന്ന സ്ഥാനം ദൃഢപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര തര്‍ക്ക പരിഹാരത്തിന് ഏറ്റവും മികച്ച പത്ത് നഗരങ്ങളിലൊന്നിലായി ദുബായ് തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ സര്‍വ്വേയുടെ പന്ത്രണ്ടാമത് പതിപ്പിലാണ് ലണ്ടന്‍, സിംഗപ്പൂര്‍, ഹോങ്കോംഗ്, പാരീസ് എന്നീ പ്രമുഖ നഗരങ്ങള്‍ക്കൊപ്പം തര്‍ക്ക പരിഹാരത്തിന് ഏറ്റവും മികച്ച പത്ത് നഗരങ്ങളിലൊന്നായി  ദുബായ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ പത്തില്‍ ഇടം പിടിക്കുന്ന പശ്ചിമേഷ്യയിലെ ഏക നഗരമാണ് ദുബായ്. മാത്രമല്ല, തര്‍ക്ക പരിഹാരത്തിന് പേരുകേട്ട വിയന്നയെയും വാഷിംഗ്ടണ്ണിനെയും കടത്തിവെട്ടിയാണ് ദുബായ് ഇത്തവണ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ലണ്ടനിലെ ക്വീന്‍ മേരി സര്‍വ്വകലാശയിലെ സ്‌കൂള്‍ ഓഫ് ഇന്റെര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ വൈറ്റ് ആന്‍ഡ് കേസുമായി ചേര്‍ന്നാണ് സര്‍വ്വേ നടത്തിയത്. 2006ല്‍ ആദ്യമായി സര്‍വ്വേ ആരംഭിച്ചതിന് ശേഷം ഏറ്റവുമധികം പ്രതികരണങ്ങള്‍ (1,200) ലഭിച്ച സര്‍വ്വേയായിരുന്നു ഇത്തവണത്തേത്ത്. പ്രതികരണങ്ങള്‍ വിലയിരുത്തിയും 53ഓളം നഗരങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി 98ഓളം അഭിമുഖങ്ങള്‍ നടത്തിയും അഞ്ചുമാസങ്ങള്‍ കൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച തര്‍ക്ക പരിഹാര കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ബെഞ്ച്മാര്‍ക്കിംഗിന്റെ ശരിയായ ഉപയോഗത്തിലൂടെയും അനുഭവ പരിജ്ഞാനത്തിലൂടെയും തര്‍ക്ക പരിഹാര വൈദഗ്ധ്യത്തില്‍ ദുബായിക്ക് ഇനിയും മുന്നിലെത്താന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികളുടെ ആവശ്യങ്ങളിലെ മാറ്റവും പ്രതീക്ഷകളും ഉള്‍ക്കൊള്ളണം. പട്ടികയില്‍ മുന്നേറാനുള്ള ശേഷി ദുബായിക്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നിരുന്നാലും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ചടുലമായ തര്‍ക്ക പരിഹാര ആവാസ വ്യവസ്ഥ ഇതിനായി രൂപപ്പെടേണ്ടതുണ്ട്. മാത്രമല്ല, അന്താരാഷ്ട്ര തര്‍ക്ക പരിഹാര കേസുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രകടന സൂചികകള്‍ക്കും ലക്ഷ്യങ്ങള്‍ക്കും ദുബായ് രൂപം നല്‍കണം.  ദുബായ് നീതിന്യായ വ്യവസ്ഥ, തര്‍ക്ക പരിഹാര സ്ഥാപനങ്ങള്‍, മധ്യസ്ഥര്‍, നിയമ കമ്പനികള്‍, നിയമ പഠന സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ ആവാസ വ്യവസ്ഥയില്‍ പങ്കാളികളായിരിക്കണമെന്നും ലോകത്തിലെ ഏറ്റവും മികച്ച തര്‍ക്ക പരിഹാര സാധ്യത നഗരമായി മാറുന്നതിനുള്ള പൊതുവായ ലക്ഷ്യങ്ങള്‍ക്ക് ഇവര്‍ രൂപം നല്‍കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സര്‍വ്വേയില്‍ പ്രതികരിച്ച 90 ശതമാനം ആളുകളും മറ്റ് രാജ്യങ്ങളിലെ കമ്പനികളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് അന്താരാഷ്ട്ര തര്‍ക്ക പരിഹാര കേന്ദ്രങ്ങളാണ് ഏറ്റവും മികച്ച മാര്‍ഗമെന്ന് അഭിപ്രായപ്പെട്ടു. തര്‍ക്ക പരിഹാരത്തിന് സ്വീകാര്യത വര്‍ധിക്കുമ്പോള്‍ ഇതിന് സാധ്യതയുള്ള പുതിയ മേഖലകള്‍ ലോകത്തിലെ പല ഭാഗങ്ങളിലും ഉയര്‍ന്നുവരുന്നുണ്ട്. 2010 വരെ സിംഗപ്പൂര്‍ ഏറ്റവും മികച്ച തര്‍ക്ക പരിഹാരത്തിനുള്ള ആദ്യ പത്ത് നഗരങ്ങളില്‍ ഇടം നേടിയിരുന്നില്ല. എന്നാല്‍ കേവലം പത്ത് വര്‍ഷങ്ങള്‍ കൊണ്ട്, ലണ്ടനൊപ്പം ലോകത്തില്‍ ഏറ്റവുമധികം സ്വീകാര്യതയുള്ള തര്‍ക്ക പരിഹാര ഇടമായി സിംഗപ്പൂര്‍ മാറി. പാരീസിലെ ഇന്റെര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന് ശേഷം രണ്ടാം സ്ഥാനത്താണ് സിംഗപ്പൂര്‍ ഇന്റെര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍. ഇത്തവണത്തെ സര്‍വ്വേയില്‍ ഭൂരിഭാഗം പേരും ലണ്ടനും സിംഗപ്പൂരുമാണ് ഏറ്റവും മികച്ച ആര്‍ബിട്രേഷന്‍ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഏറ്റവും മികച്ച തര്‍ക്ക പരിഹാര സ്ഥാപനമായി പാരീസിലെ ഇന്റെര്‍നാഷണല്‍ ചേംബര്‍ ഫോര്‍ കൊമേഴ്‌സ്(ഐസിസി) തെരഞ്ഞെടുക്കപ്പെട്ടു.

ലണ്ടന്‍ ഏറ്റവും സ്വീകാര്യമായ തര്‍ക്ക പരിഹാര കേന്ദ്രമായി അഭിപ്രായപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവെന്നത് 2021 സര്‍വ്വേയുടെ പ്രത്യേകതയാണ്. 2018ല്‍ 64 ശതമാനം പേരാണ് ലണ്ടനെ പിന്തുണച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 54 ശതമാനമായി കുറഞ്ഞു. തര്‍ക്ക പരിഹാര സ്ഥാപനമായി ഐസിസിയെ പിന്തുണച്ചവരുടെ എണ്ണം 2018ലെ 88 ശതമാനത്തില്‍ നിന്നും 57 ശതമാനമായും കുറഞ്ഞിട്ടുണ്ട്. പരമ്പരാഗതമായി അന്താരാഷ്ട്ര തര്‍ക്ക പരിഹാര രംഗത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന യൂറോപ്യന്‍ നഗരങ്ങള്‍ക്ക് ഡിമാന്‍ഡ് നഷ്ടപ്പെടുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്.  മാത്രമല്ല സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യന്‍ തര്‍ക്ക പരിഹാര കേന്ദ്രങ്ങളുടെ സ്വീകാര്യത ഇക്കാലയളവില്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

ലണ്ടനിലെ ക്വീന്‍ മേരി സര്‍വ്വകലാശയിലെ സ്‌കൂള്‍ ഓഫ് ഇന്റെര്‍നാഷണല്‍ ആര്‍ബിട്രേഷന്‍, വൈറ്റ് ആന്‍ഡ് കേസുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും മികച്ച തര്‍ക്ക പരിഹാര കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയത്. 2006ല്‍ ആദ്യമായി സര്‍വ്വേ ആരംഭിച്ചതിന് ശേഷം ഏറ്റവുമധികം പ്രതികരണങ്ങള്‍ (1,200) ലഭിച്ച സര്‍വ്വേയായിരുന്നു ഇത്തവണത്തേത്ത്. പ്രതികരണങ്ങള്‍ വിലയിരുത്തിയും 53ഓളം നഗരങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി 98ഓളം അഭിമുഖങ്ങള്‍ നടത്തിയും അഞ്ചുമാസങ്ങള്‍ കൊണ്ടാണ് പട്ടിക തയ്യാറാക്കിയത്

…………..

Maintained By : Studio3