Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അരുണാചൽ പ്രദേശിലെ ഡോണി പോളോ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയിലെ സമ്പർക്കസൗകര്യം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി, അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമായ ഇറ്റാനഗറിലെ ‘ഡോണി പോളോ വിമാനത്താവളം’ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. വിമാനത്താവളത്തിന്റെ പേര് അരുണാചൽ പ്രദേശിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സാംസ്കാരികപൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. പ്രദേശവാസികൾക്കു സൂര്യനോടും (‘ഡോണി’) ചന്ദ്രനോടു(‘പോളോ’)മുള്ള കാലപ്പഴക്കംചെന്ന ആരാധനാമനോഭാവത്തെയും ഇതു പ്രതിഫലിപ്പിക്കുന്നു. 690 ഏക്കറിലധികം വിസ്തൃതിയുള്ള അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം വികസിപ്പിച്ചെടുത്തത് 640 കോടിയിലധികംരൂപ ചെലവിലാണ്. 2300 മീറ്റർ റൺവേയുള്ള വിമാനത്താവളം എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്നതിന് അനുയോജ്യമാണ്. ഊർജകാര്യക്ഷമത, പുനരുൽപ്പാദക ഊർജം, വിഭവങ്ങളുടെ പുനരുപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആധുനികരീതിയിലുള്ള കെട്ടിടമാണു വിമാനത്താവള ടെർമിനൽ.

  ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം

ഇറ്റാനഗറിൽ പുതിയ വിമാനത്താവളം വികസിപ്പിച്ചതു മേഖലയിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുക മാത്രമല്ല, വ്യാപാരത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും വളർച്ചയ്ക്ക് ഉത്തേജകമായി പ്രവർത്തിക്കുകയും, അതിലൂടെ പ്രദേശത്തിന്റെ സാമ്പത്തികവികസനത്തിന് ഉത്തേജനമേകുകയുംചെയ്യും. മിസോറം, മേഘാലയ, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ അഞ്ചു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ 75 വർഷത്തിനിടെ ഇതാദ്യമായാണു വിമാനങ്ങൾ പറന്നുയരുന്നത്. 2014നെ അപേക്ഷിച്ചു വടക്കുകിഴക്കൻമേഖലയിലെ വിമാനങ്ങളുടെ സഞ്ചാരം 113% വർധിച്ചു. 2014ൽ ആഴ്ചയിൽ 852 വിമാനങ്ങളായിരുന്നത് 2022ൽ ആഴ്ചയിൽ 1817 എന്ന നിലയിൽ വർധിച്ചു.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം
Maintained By : Studio3