October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യത്ത് മാതൃമരണ അനുപാതത്തിൽ ഗണ്യമായ കുറവ്

1 min read

ന്യൂ ഡൽഹി:ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട്, രാജ്യത്ത് മാതൃമരണ അനുപാതത്തിൽ (എംഎംആർ) ഗണ്യമായ കുറവുണ്ടായി. മാതൃമരണ അനുപാതം (MMR) 2014-16-ൽ ഒരു ലക്ഷത്തിന് 130 ആയിരുന്നത് 2018-20-ൽ 97 ആയി കുറഞ്ഞു.

സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റത്തിൽ നിന്ന് (എസ്ആർഎസ്) ലഭിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്ത് 2014-2016-ൽ 130, 2015-17-ൽ 122, 2016-18-ൽ 113, 2017-19-ൽ 103, 2018-20-ൽ 97എന്നിങ്ങനെ എംഎംആറിൽ ക്രമാനുഗതമായ നിരക്കിൽ കുറവുണ്ടായി.

ഇതോടെ, ഒരു ലക്ഷത്തിന് നൂറിൽ താഴെ എംഎംആർ എന്ന ദേശീയ ആരോഗ്യ നയം (എൻഎച്ച്പി) ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. കൂടാതെ, 2030-ഓടെ ഒരു ലക്ഷത്തിന് 70 ൽ താഴെ എന്ന എസ്‌ഡിജി ലക്ഷ്യം കൈവരിക്കാനുള്ള പാതയിലുമാണ്.

  നാഡി നോക്കുന്നതിനു മുൻപ്

സുസ്ഥിര വികസന ലക്ഷ്യം (എസ്‌ഡിജി) നേടിയ സംസ്ഥാനങ്ങളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയർന്ന് പുരോഗതി നേടി. പട്ടികയിൽ കേരളമാണ് ഒന്നാമത് (19). തൊട്ടുപിന്നാലെ മഹാരാഷ്ട്ര (33), തെലങ്കാന (43) ആന്ധ്രാപ്രദേശ് (45), തമിഴ്നാട് (54), ജാർഖണ്ഡ് (56), ഗുജറാത്ത് (57), കർണാടക (69) എന്നീ സംസ്ഥാനങ്ങൾ ആണ്.

Maintained By : Studio3