Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സെപ്റ്റംബറില്‍ കൊവോവാക്സ് പുറത്തിറക്കുമെന്ന് അദാര്‍ പൂനവാല

1 min read
  • നൊവവാക്സിന്‍റെ കോവിഡ് വാക്സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കും
  • കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത് സംബന്ധിച്ച് ധാരണയായത്

മുംബൈ: കൊവോവാക്സിന്‍റെ ക്ലിനിക്കല്‍ ട്രെയലുകള്‍ അവസാന ഘട്ടങ്ങളിലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നൊവവാക്സിന്‍റെ കോവിഡ് വാക്സിനായ കൊവോവാക്സ് ഈ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നൊവവാക്സ് മാനുഫാക്ച്ചറിംഗ് എഗ്രിമെന്‍റില്‍ എത്തിയത്. ചഢതഇീഢ2373 എന്ന വാക്സിന്‍ മോഡറേറ്റ്, സിവിയര്‍ ഗണത്തില്‍ പെടുന്ന കോവിഡിനെതിരെ 100 ശതമാനം സുരക്ഷിതത്വം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

  ആല്‍ക്കം ലൈഫ് സയന്‍സ് ഐപിഒയ്ക്ക്

കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ കൊവോവാക്സ് സെപ്റ്റംബറില്‍ തന്നെ പുറത്തിറക്കുമെന്ന് അദാര്‍ പൂനവാല ഉറപ്പ് നല്‍കി. ഓക്സ്ഫോര്‍ഡ് ആസ്ട്രസെനക്ക വികസിപ്പിച്ച കോവിഡ് വാക്സിനായ കോവിഷീല്‍ഡ് നിര്‍മിക്കുന്നതും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. കുട്ടികള്‍ക്കുള്ള കൊവോവാക്സ് ട്രയലുകള്‍ അടുത്ത മാസം തൊട്ട് ആരംഭിക്കുമെന്നും പൂനവാല പറഞ്ഞു.

നൊവവാക്സ് വാക്സിന്‍റെ എഫിക്കസി നിരക്ക് 93 ശതമാനമാണെന്ന് കമ്പനി അവകാശപ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡ് റെഫ്രിജറേറ്ററുകളില്‍ സ്റ്റോര്‍ ചെയ്യാമെന്നതാണ് നൊവവാക്സിന്‍റെ പ്രത്യേകത.

ഓക്സ്ഫോര്‍ഡ്-ആസ്ട്രസെനക്ക വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന്‍, റഷ്യയില്‍ വികസിപ്പിച്ച സ്പുട്നിക് ഢ എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഉപയോഗപ്പെടുത്തുന്ന കോവിഡ് വാക്സിനുകള്‍. ഡോ റെഡ്ഡീസ് ലബോറട്ടറീസാണ് ഇന്ത്യയില്‍ സ്പുട്നിക് വിതരണം ചെയ്യുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും.

  മുത്തൂറ്റ് ഫിനാന്‍സ്: സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു
Maintained By : Studio3