November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോക്ക്ഡൗണ്‍ മൂലം 4.22 ലക്ഷം വീടുകളുടെ പൂര്‍ത്തിയാകല്‍ വൈകും: അനറോക്ക്

1 min read

7 നഗരങ്ങളിലെ പൂര്‍ത്തിയാകുന്ന ഭവന യൂണിറ്റുകളില്‍ 28 ശതമാനത്തോളം ഡെല്‍ഹിയില്‍

ന്യൂഡെല്‍ഹി: രൂക്ഷമായ കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും പ്രഖ്യാപിക്കപ്പെട്ടത്, ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന 4.22 ലക്ഷത്തിലധികം ഭവന യൂണിറ്റുകളുടെ നിര്‍മാണം വൈകാന്‍ ഇടയാക്കും. രാജ്യത്തെ ഏഴ് മുന്‍നിര നഗരങ്ങളില്‍ നിന്നുള്ള മൊത്തം കണക്കാണ് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അനറോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച്, ന്യൂഡെല്‍ഹി രാജ്യതലസ്ഥന മേഖലയിലാണ് പരമാവധി ഭവന നിര്‍മാണം പൂര്‍ത്തിയാകുക. 7 നഗരങ്ങളിലെ പൂര്‍ത്തിയാകുന്ന ഭവന യൂണിറ്റുകളില്‍ 28 ശതമാനത്തോളം ഇവിടെയാകും. 26 പൂര്‍ത്തിയാകുന്ന ഭവനങ്ങളുടെ 26 ശതമാനം മുംബൈ മെട്രാ മേഖലയിലും 18 ശതമാനം പൂനെയിലുമാകും. രണ്ടാമത്തെ കോവിഡ് -19 തരംഗത്തിനിടയില്‍ വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങളും തടസ്സങ്ങളും പ്രവൃത്തികള്‍ക്ക് കാലതാമസം ഉണ്ടാക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

2021 അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി വിതരണം ചെയ്യേണ്ട മൊത്തം വീടുകളില്‍ 72 ശതമാനത്തിന്‍റെയും വില്‍പ്പന ഇതിനകം വിറ്റഴിഞ്ഞു. രണ്ടാം തരംഗം സൃഷ്ടിക്കുന്ന പ്രതിസന്ധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ വീണ്ടും ബാധിക്കുന്നില്ലെങ്കില്‍, മികച്ച ഏഴ് നഗരങ്ങളില്‍ 1.18 ലക്ഷത്തോളം വീടുകള്‍ വര്‍ഷാവസാനത്തോടെ വാങ്ങലിന് ലഭ്യമായിരിക്കും.

ബജറ്റ് വിഭാഗങ്ങളുടെ കാര്യത്തില്‍, 2021 അവസാനത്തോടെ വിതരണം 4.22 ലക്ഷത്തിലധികം വീടുകളില്‍ 40 ശതമാനവും അഫോഡബിള്‍ വിഭാഗത്തിലാണ്, 40 ലക്ഷത്തില്‍ താഴെയാണ് ഇവയുടെ വില നിലവാരം. 35 ശതമാനം മിഡ് സെഗ്മെന്‍റിലാണ്, 40 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെ ഇവയ്ക്ക് വരും.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3