September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാലാവസ്ഥാ വ്യതിയാനം ആഗോള അടിയന്തരാവസ്ഥയെന്ന് കരുതുന്നത് 64 ശതമാനം ആളുകൾ

1 min read

ആഗോള ജനസംഖ്യയുടെ പകുതിയോളം ആളുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ‘പീപ്പിൾസ് ക്ലൈമറ്റ് വോട്ട്’ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സർവ്വേ ആണ്

കോവിഡ്-19 പകർച്ചവ്യാധിക്കിടയിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ലോകജനതയ്ക്കിടയിലുള്ള അവബോധം വർധിക്കുന്നു. ലോകത്തിലെ അമ്പത് രാജ്യങ്ങളിലായി സംഘടിപ്പിച്ച  സർവ്വേയിൽ പങ്കെടുത്ത 64 ശതമാനം ആളുകളും കാലാവസ്ഥാ വ്യതിയാനത്തെ ഒരു ആഗോള അടിയന്തരാവസ്ഥയായാണ് കരുതുന്നത് . ആഗോള ജനസംഖ്യയുടെ പകുതിയോളം ആളുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച പീപ്പിൾസ് ക്ലൈമറ്റ് വോട്ട് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സർവ്വേ ആണ്.

സർവ്വേയിൽ പങ്കെടുത്ത പത്ത് ലക്ഷത്തിലധികം ആളുകൾ പതിനെട്ട് വയസിൽ താഴെ പ്രായമുള്ളവരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഏറെ ആശങ്ക വെച്ചുപുലർത്തുന്നവരും എന്നാൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സാധാരണ തെരഞ്ഞെടുപ്പുകളിൽ സമ്മതിദാന അവകാശത്തിന് അർഹതയില്ലാത്തതുമായ വിഭാഗമാണിത്. ഓക്സ്ഫഡ് സർവ്വകലാശാലയുമായി ചേർന്ന് യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമാണ് (യുഎൻഡിപി) നൂതനമായ ഈ വോട്ടിംഗ് സംഘടിപ്പിച്ചത്.സർവ്വേയുടെ ഭാഗമായ പല രാജ്യങ്ങളിലും ഇതാദ്യമായാണ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വലിയൊരു വിഭാഗം ആളുകളുടെ അഭിപ്രായം ആരായുന്നതും അത് റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതും. സർവ്വേയിൽ പങ്കെടുത്തവരുടെ പ്രായം, ലിംഗം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിശദമായ വിവരങ്ങൾ അതത് രാജ്യങ്ങളിലെ സർക്കാരുകൾക്ക് കൈമാറും.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

കാലാവസ്ഥാ വ്യതിയാനം ആഗോള അടിയന്തരാവസ്ഥയാണോ എന്നും സമ്പദ് വ്യവസ്ഥ, ഊർജം, ഗതാഗതം, ഭക്ഷണം, വിളനിലങ്ങൾ, പ്രകൃതി, ജന സംരക്ഷണം തുടങ്ങി ആറോളം മേഖലകളിലുള്ള പതിനെട്ടോളം സുപ്രധാന കാലാവസ്ഥാ നയങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ എന്നുമാണ് സർവ്വേയിൽ പങ്കെടുത്തവരോട് ചോദിച്ചത്. നിലവിലുള്ളതിനേക്കാൾ വിശാലമായ കാലാവസ്ഥാ നയങ്ങൾ വേണമെന്നാണ് സർവ്വേയിൽ പങ്കെടുത്ത വലിയൊരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടത്.

ഉദാഹരണത്തിന് വൈദ്യുത മേഖലയിൽ നിന്നും വലിയ തോതിൽ വാതകങ്ങളുടെ പു‌റന്തള്ളൽ ഉണ്ടാകുന്ന പത്തിൽ എട്ട് രാജ്യങ്ങളിൽ നിന്നുള്ളവരും പുനരുപയോഗ ഊർജ സ്രോതസ്സുകൾ കൂടുതലായി ഉണ്ടാകണമെന്ന അഭിപ്രായം മുന്നോട്ടുവെച്ചു. ഭൂവിനിയോഗത്തിലൂടെ വലിയ തോതിൽ വാതകങ്ങൾ പുറന്തള്ളപ്പെടുന്ന അഞ്ചിൽ നാല് രാജ്യങ്ങളിൽ നിന്നുള്ളവരും വനങ്ങളും ഭൂമിയും സംരക്ഷിക്കപ്പെടണമെന്നാണ് പറഞ്ഞത്. കൂടുതൽ നാഗരിക ജനവിഭാഗങ്ങൾ അധിവസിക്കുന്ന പത്തിൽ ഒമ്പത് രാജ്യങ്ങളും ഇലക്ട്രിക് കാറുകളോ ബസുകളോ സെക്കിളുകളോ ഗതാഗതത്തിനായി ഉപയോഗിക്കണമെന്ന നിർദ്ദേശത്തെ പിന്താങ്ങി.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

പരമ്പരാഗത സർവ്വേകളിൽ വിട്ടുപോകുന്ന പതിനെട്ട് വയസിൽ താഴെയുള്ളവർ ഉൾപ്പടെയുള്ള വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തുന്നതിനായി മോബീൽ ഗെയിമിംഗ് നെറ്റ്വർക്കുകളിലൂടെയാണ് സർവ്വേ അവതരിപ്പിച്ചത്. പ്രായം, ലിംഗം, വിദ്യാഭ്യാസം എന്നിങ്ങനെ പല മേഖലകളിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒക്സ്ഫഡ് സർവ്വകലാശാലയിലെ പോളിംഗ് വിദഗ്ധന്മാർ സർവ്വേയുടെ ചട്ടക്കൂട് തയ്യാറാക്കിയത്.

ദേശ,പ്രായ, ലിംഗ, വിദ്യാഭ്യാസ ഭേദമന്യേ ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം ജനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിൽ അടിയന്തര ഇടപെടലുകൾ വേണമെന്ന അഭിപ്രായമാണ് പങ്കുവെച്ചതെന്ന് യുഎൻഡിപി അഡ്മിനിസ്ട്രേറ്റർ അക്കിം സ്റ്റീനർ പറഞ്ഞു. അതോടൊപ്പം തന്നെ ഈ പ്രതിസന്ധിയിൽ നയരൂപകർത്താക്കളിൽ നിന്നും എത്തരത്തിലുള്ള ഇടപെടലാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നത് സംബന്ധിച്ച അഭിപ്രായവും അവർ വ്യക്തമാക്കി. കാലാവസ്ഥാ സൌഹൃദ കൃഷി രീതികൾ, പ്രകൃതി സംരക്ഷണം, കോവിഡ്-19 നിന്നുള്ള ഹരിതമുക്തിത തുടങ്ങിയവയാണ് ഇതിൽ പ്രധാനം. അതിനാൽ തന്നെ ജനങ്ങളുടെ പിന്തുണയോടെ കാലാവസ്ഥാ വ്യതിയാനമെന്ന ആഗോള പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നതിനെ കുറിച്ച് ഓരോ രാജ്യങ്ങൾക്കും ഉൾക്കാഴ്ചയേകുന്ന റിപ്പോർട്ടാണ് ഓക്സ്ഫഡ-യുഎൻഡിപി സർവ്വേ നൽകുന്നത്.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്
Maintained By : Studio3