പതിനാലാം പഞ്ചവല്‍സര പദ്ധതി ബ്രഹ്മപുത്രയില്‍ ചൈന അണക്കെട്ട് നിര്‍മിക്കും
ഇന്ത്യയുടെ ആശങ്കകള്‍ അവഗണിച്ച് ചൈനയുടെ നീക്കം
ബെയ്ജിംഗ്: വീണ്ടും പ്രകോപനവുമായി ചൈന. ഇന്ത്യയുടെ ആശങ്കകള്‍ എല്ലാം കാറ്റില്‍ പറഥ്തി ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് കമ്യൂണിസ്റ്റ് രാജ്യം. അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപം ടിബറ്റില്‍, ബ്രഹ്മപുത്രയിലെ അണക്കെട്ട് ഉള്‍പ്പടെയുള്ള പദ്ധതികാണ് ചൈന നടപ്പിലാക്കുന്നത്. ഇതുള്‍പ്പടെ കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മേഖലയിലുണ്ടാകും.
പതിനാലാം പഞ്ചവല്‍സര പദ്ധതി ചൈനീസ് പാര്‍ലമെന്‍റ് അംഗീകരിച്ചതോടെയാണ് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കളമൊരുങ്ങുന്നത്. ഇന്ത്യയും ബംഗ്ലാദേശും കടുത്ത ആശങ്ക അറിയിച്ചിരുന്ന അതേ മേഖലയില്‍ തന്നെയാണ് വെല്ലുവിളിച്ചുള്ള ചൈനയുടെ അണക്കെട്ട് നിര്‍മാണം. ഇന്ത്യയും ബംഗ്ലാദേശും ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ ഒന്നും ചൈന കണക്കിലെടുത്തില്ല. ഉടന്‍ തന്നെ ഡാമിന്‍റെ നിര്‍മാണമുണ്ടാകും.
ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗ് ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ആണ് പദ്ധതികള്‍ അംഗീകരിച്ചത്. ചൈനയുടെ അധിനിവേശ നയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാകും പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുന്നതിനും ഇത് കാരണമാകും.