Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആലിബാബയ്ക്ക് 21,000 കോടിയുടെ പിഴ ചുമത്തി ചൈന

1 min read
  • വിപണി മേധാവിത്വം ആലിബാബ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി
  • ചൈനീസ് ശതകോടീശ്വര സംരംഭകന്‍ ജാക് മായാണ് ആലിബാബയുടെ സ്ഥാപകന്‍
  • ഡിസംബറിലാണ് കമ്പനിക്കെതിരെയുള്ള അന്വേഷണം ആരംഭിച്ചത്

ബെയ്ജിംഗ്: ചൈനീസ് ശതകോടീശ്വര സംരംഭകന്‍ ജാക് മായുടെ ആലിബാബയ്ക്കെതിരെ വമ്പന്‍ പിഴ ചുമത്തി ചൈനീസ് സര്‍ക്കാര്‍.

വിപണിയിലെ മേധാവിത്വം ആലിബാബ ദുരുപയോഗം ചെയ്തുവെന്ന് പറഞ്ഞാണ് വലിയ പിഴ കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏകദേശം 21,000 കോടി രൂപയാണ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ അടയ്ക്കേണ്ടത്. ആലിബാബയുടെ കുത്തകവല്‍ക്കരണ സമീപനം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

ചൈനയുടെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണിയില്‍ അനാരോഗ്യകപരമായ പ്രവണതകള്‍ സൃഷ്ടിച്ചു എന്നതാണ് പരാതി. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷന്‍ ആണ് ആലിബാബയ്ക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ആലിബാബ ഹനിച്ചുവെന്നാണ് സര്‍ക്കാരിന്‍റെ കണ്ടെത്തല്‍. ആലിബാബയുടെ 2019ലെ വരുമാനത്തിന്‍റെ നാല് ശതമാനം വരും സര്‍ക്കാര്‍ ചുമത്തിയ ഫൈന്‍ തുക.

പിഴ ചുമത്തിയത് അംഗീകരിക്കുന്നുവെന്നും സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ആലിബാബ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ച ശേഷം ജാക്ക് മായ്ക്കെതിരെ കടുത്ത നടപടികളാണ് ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജാക് മാ പ്രൊമോട്ടറായ ബിസിനസ് സ്കൂളിന്‍റെ പുതിയ അഡ്മിഷനെല്ലാം നിര്‍ത്തിവച്ചിരുന്നു.

  കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്
Maintained By : Studio3