October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എഐഎഡിഎംകെക്ക് വെല്ലുവിളി : ശശികല തമിഴ്നാട്ടില്‍ പര്യടനത്തിന് ഒരുങ്ങുന്നു

ചെന്നൈ: എഐഎഡിഎംകെയുടെ മുന്‍ ഇടക്കാല ജനറല്‍ സെക്രട്ടറി വി കെ ശശികല ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തും. ജൂലൈ 5 ന് ശേഷം സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ പര്യടനം ആരംഭിക്കാനാണ് അവര്‍ പദ്ധതിയിടുന്നത്. എഐഎഡിഎംകെയുടെ എല്ലാ വിഭാഗങ്ങളെയും തന്നോടൊപ്പം കൊണ്ടുപോകുമെന്ന് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹായികൂടി ആയിരുന്ന ശശികല പറയുന്നു. പാര്‍ട്ടിക്ക് ഒരു മേക്ക്ഓവര്‍ അത്യാവശ്യമാണെന്നാണ് അവരുടെ വാദം.

പാര്‍ട്ടി സ്ഥാപകനായ എംജിആര്‍ അന്തരിച്ചതിനുശേഷം ജാനകി രാമചന്ദ്രന്‍ വിഭാഗത്തെയും എഐഎഡിഎംകെയിലെ ജയലളിത വിഭാഗത്തെയും ഒരുമിച്ച് കൊണ്ടുവരുന്നതില്‍ തനിക്ക് പങ്കുണ്ടെന്നും അവര്‍ പറയുന്നു. പാര്‍ട്ടി പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ക്കൂടി കടന്നുപോകുമ്പോള്‍ ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ വീട്ടില്‍ വെറുതെ ഇരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ ശശികല എഐഎഡിഎംകെയുടെ താഴേത്തട്ടിലേക്കും മധ്യനിര പ്രവര്‍ത്തകരിലേക്കുംഎത്തിക്കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്തൊട്ടാകെയുള്ള എഐഎഡിഎംകെ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നതിനായി ടി നഗര്‍ വസതിയില്‍ ഒരു വാര്‍ റൂം പോലും അവര്‍ ആരംഭിച്ചിട്ടുണ്ട്.പാര്‍ട്ടി നേതാക്കളുമായുള്ള ടെലിഫോണ്‍ കോളുകളും കോണ്‍ടാക്റ്റുകളും ഏകോപിപ്പിക്കുകയാണ് അവളുടെ സഹോദരി ഇളവരസിയും വിശ്വസ്തനായ ലെഫ്റ്റനന്‍റ് കാര്‍ത്തികേയനും. അതേസമയം ശശികല ഒരു ശക്തിയല്ലെന്നും അവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും എഐഎഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ സി വി ഷണ്‍മുഖം പ്രസ്താവിച്ചു. ‘അവര്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്, അവര്‍ക്ക് പാര്‍ട്ടിയില്‍ യാതൊരു സ്വാധീനവുമില്ല. ഇത് അവരുടെ സ്വപ്നം മാത്രമാണ്. തിരികെയെത്താന്‍ ഞങ്ങള്‍ അനുവദിക്കുകയുമില്ല’ ഷണ്‍മുഖം പറഞ്ഞു.

Maintained By : Studio3