December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സെലിബ്രാന്‍ഡ്‌സ് ലോഗോ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

1 min read

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പരസ്യചിത്ര നിര്‍മാതാക്കളായ ഇമേജസ് ആഡ് ഫിലിംസിന്റെ പുതിയ സംരംഭമായ സെലിബ്രാന്‍ഡ്‌സിന്റെ ലോഗോ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. കമ്പനിയുടെ ഡയറക്റ്റര്‍മാരായ ഷിബു അന്തിക്കാട്, ദീപു അന്തിക്കാട്, ഷാബു അന്തിക്കാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതിയ കാലഘട്ടത്തിന് അനുസരിച്ച് ബ്രാന്‍ഡ് പ്രൊമോഷനായി സെലിബ്രിറ്റികളുമായി ചേര്‍ന്ന് വിവിധ മാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ബ്രാന്‍ഡുകളെ പര്യാപ്തമാക്കുന്ന എന്ന ദൗത്യമാണ് സെലിബ്രാന്‍ഡ്‌സ് നിര്‍വഹിക്കുക. ഇന്ത്യയിലെ വിവിധ മേഖലകളിലുള്ള സെലിബ്രിറ്റികളുമായി നിരവധി ബ്രാന്‍ഡിംഗ് കരാറുകള്‍ ഉണ്ടാക്കിയതിന്റെ അനുഭവ സമ്പത്താണ് ഇത്തരമൊരു സംരംഭത്തിലേക്ക് നീങ്ങാന്‍ പ്രേരണയായത്. മുംബൈയിലും കൊച്ചിയിലും സെലിബ്രാന്‍ഡ്‌സിന് ബ്രാഞ്ചുകളുണ്ട്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്

9746744274

celebrandsindia@gmail.com

Maintained By : Studio3