December 25, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

CURRENT AFFAIRS

കൊച്ചി: യുപിഐ ഐഡി ഉപയോഗിച്ച് വിദേശത്തുനിന്നു  ഇന്ത്യയിലേക്കു തത്സമയം പണമയയ്ക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സൗകര്യമൊരുക്കി.  നാഷണല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച്,  മണി ട്രാന്‍സ്ഫര്‍ ഓപ്പറേറ്റര്‍ പങ്കാളികളുമായി ചേര്‍ന്നാണ് ബാങ്ക് ഈ സൗകര്യമൊരുക്കുന്നത്. ഇതനുസരിച്ച് പങ്കാളികള്‍ക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ചാനല്‍ ഉപയോഗിച്ച് യുപിഐ പേമെന്‍റ് സംവിധാനത്തിലേക്ക് ബന്ധിപ്പിക്കാനും ഗുണഭോക്താക്കളുടെ അക്കൗണ്‍ണ്ട് സാധുവാണെന്നു വിലയിരുത്താനും  അതിര്‍ത്തിക്കപ്പുറത്തുനിന്നു അതില്‍ പണം നിക്ഷേപിക്കാനും സാധിക്കും. പണം കൈമാറ്റവും വിദേശ കറന്‍സ് വിനിമയ സേവനങ്ങളും നല്‍കുന്ന തായ്ലന്‍ഡ് ആസ്ഥാനമായുള്ള ധനകാര്യ സേവന ദാതാവായ ഡീന്‍മണിയുമായി ചേര്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തായലന്‍ഡില്‍നിന്നു പണമയയ്ക്കുന്നതിനു തുടക്കം കുറിച്ചിട്ടുണ്‍ണ്ട്. ഇടപാടുകാര്‍ക്ക് ഡീന്‍മണി വെബ്സൈറ്റ് ഉപയോഗിച്ച്, ഗുണഭോക്താവിന്‍റെ  യുപിഐ ഐഡി കൂട്ടിച്ചേര്‍ത്ത് എളുപ്പത്തില്‍ പണം കൈമാറാം. യുപിഐ വഴി വിദേശരാജ്യങ്ങളില്‍നിന്നു പണമയയ്ക്കുന്നതിനും വിവിധ രാജ്യങ്ങളില്‍ കൂടുതല്‍  പങ്കാളികളെ ചേര്‍ക്കാന്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ഉദ്ദേശ്യമുണ്ടെണ്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് തലവന്‍ സൗമിത്ര സെന്‍ പറഞ്ഞു. പണം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പമാക്കുന്നതിനുള്ള  ബാങ്കിന്‍റെ ലളിതമായ ചുവടുവയ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തു താമസിക്കുന്ന വ്യക്തികള്‍ക്ക്  ഗുണഭോക്താവിന്‍റെ യുപിഐ ഐഡി കൂട്ടുച്ചേര്‍ത്ത് വളരെ എളുപ്പത്തില്‍ ഇന്ത്യയിലേക്കു പണമയയ്ക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുണഭോക്താവിന്‍റെ അക്കൗണ്ട് വിശദാംശങ്ങള്‍, ഐഎഫ്എസ്സി, അപേക്ഷ പൂരിപ്പിക്കല്‍, ബാങ്കിന്‍റെ ശാഖാ സന്ദര്‍ശനം തുടങ്ങിയ നടപടിക്രമങ്ങള്‍ ഇല്ലാതെ, ഗുണഭോക്താവിന്‍റെ യുപിഐ ഐഡി മാത്രം കൂട്ടിച്ചേര്‍ത്തുകൊണ്ട് വിദേശത്തുനിന്നു പ്രയാസമൊന്നും കൂടാതെ ഇന്ത്യയിലേക്കു പണമയയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം.

1 min read

ന്യൂഡല്‍ഹി: നിരക്ഷരത എന്ന തിന്മ ഇല്ലാതാക്കാനാണു യശഃശരീരനായ ശ്രീ പി. എന്‍. പണിക്കര്‍ ആഗ്രഹിച്ചതെന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് പറഞ്ഞു. ലളിതവും ശക്തവുമായ 'വായിച്ചുവളരുക' എന്ന...

കൊച്ചി:  മുത്തൂറ്റ് ഫിനാന്‍സ് നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ചാറ്റ്ബോട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി പുതുക്കിയ ഐമുത്തൂറ്റ് മൊബൈല്‍ ആപ്പ് 3.0 പുറത്തിറക്കി.  എല്ലാ വായ്പാ അപേക്ഷകളും ഒരു ആപ്പിലൂടെ...

1 min read

ന്യൂ ഡല്‍ഹി:  പുതിയ വാഹനങ്ങള്‍ക്കായി റോഡ് ഗതാഗത & ഹൈവേ മന്ത്രാലയം 'ഭാരത് സീരീസ് (BHസീരീസ്) ' എന്ന ഒരു പുതിയ രജിസ്‌ട്രേഷന്‍ മാര്‍ക്ക് അവതരിപ്പിച്ചു. ഈ...

1 min read

ന്യൂ ഡല്‍ഹി: കരയില്‍ നിന്നും കരയിലെ ലക്ഷ്യങ്ങളിലേക്ക് തന്നെ വിക്ഷേപിക്കാന്‍ ആകുന്ന പുതുതലമുറ മിസൈല്‍, പ്രളയിന്റെ ('Pralay') പ്രഥമ വിക്ഷേപണം ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തീകരിച്ചു. തദ്ദേശീയമായി വികസിപ്പിച്ച...

തൃശൂർ: സിഎസ്ബി ബാങ്കിനെ റിസര്‍വ് ബാങ്കിന്‍റെ ഏജന്‍സി ബാങ്ക് ആയി എംപാനല്‍ ചെയ്തു. ഇതോടു കൂടി സിഎസ്ബി ബാങ്കിന് റിസര്‍വ് ബാങ്ക് ചുമതലപ്പെടുത്തിയതു പ്രകാരമുള്ള കേന്ദ്ര, സംസ്ഥാന...

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും മത്‌സരക്ഷമമാക്കാനുമായി 405 പദ്ധതികൾ നടപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ മാസ്റ്റർ പ്‌ളാനിന്റെ ഭാഗമായി തയ്യാറാക്കിയ പദ്ധതികളാണ് വ്യവസായ...

1 min read

തിരുവനന്തപുരം: സംസ്ഥാന ടൂറിസം പദ്ധതിയായ 'കാരവന്‍ കേരള'യ്ക്ക് കരുത്തേകാന്‍ പ്രമുഖ കാരവന്‍ റെന്‍റല്‍ സേവനദാതാക്കളായ മോട്ടോഗ്ലാമ്പേഴ്സ് നൂതന സവിശേഷതകളുള്ള കാരവന്‍ പുറത്തിറക്കുന്നു. സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ സുഖപ്രദമായ...

1 min read

തിരുവനന്തപുരം: കേരളത്തിൻ്റെ ഷോപ്പിംഗ് അനുഭവം ഒരു കുടക്കീഴിലാക്കുന്ന തലസ്ഥാനത്തെ ലുലു മാൾ ഡിസംബർ 17 മുതൽ പ്രവർത്തനമാരംഭിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ...

1 min read

ഡൽഹി: ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിന്റെയും നിര്‍മ്മാണത്തിന്റെയും ആഗോള കേന്ദ്രമായി ഇന്ത്യയെ മറ്റുന്നതിന്റെ ഭാഗമായി, സുസ്ഥിര സെമികണ്ടക്ടറുകളുടെയും, ഡിസ്പ്ലേ ഇക്കോസിസ്റ്റത്തിന്റെയും വികസനത്തിനുള്ള സമഗ്ര പരിപാടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര...

Maintained By : Studio3