സൗദി അറേബ്യയിലെ ബിസിനസ് സാഹചര്യങ്ങള്‍ അതിവേഗം മെച്ചപ്പെടുന്നു
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ffcc55″ class=”” size=””]എപ്രിലിലെ 55.2ല്‍ നിന്നും മേയില്‍ സൗദിയുടെ പിഎംഐ 56.4 ആയി ഉയര്‍ന്നു. അതേസമയം യുഎഇയുടേത് 52.7ല്‍ നിന്നും 52.3 ആയി കുറയുകയും ഈജിപ്തിന്റേത് 47.7ല്‍ നിന്ന് 48.6 ആയി കൂടുകയും ചെയ്തു.[/perfectpullquote]
റിയാദ്: സൗദി അറേബ്യയിലെ ബിസിനസ് സാഹചര്യങ്ങള്‍ അതിവേഗം അഭിവൃദ്ധിപ്പെടുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണ് മേയില്‍ രാജ്യത്തെ ബിസിനസ് സാഹചര്യങ്ങളില്‍ രേഖപ്പെടുത്തിയത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലുള്ള ഇളവുകള്‍ ബിസിനസ് വളര്‍ച്ചയ്ക്ക് കരുത്തേകി.
ഐഎച്ച്എസ് മാര്‍ക്കിറ്റ് നടത്തുന്ന പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) സര്‍വ്വേയില്‍ ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പിഎംഐ ആണ് മേയില്‍ സൗദിയില്‍ രേഖപ്പെടുത്തിയത്. പുതിയ ബിസിനസുകളിലുള്ള വര്‍ധനയും കയറ്റുമതി ഓര്‍ഡറുകളിലുള്ള വര്‍ധനയും പിഎംഐ ഉയരാന്‍ കാരണമായി. ബിസിനസ് സാഹചര്യങ്ങളില്‍ 2017 ഡിസംബറിന് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയായിരുന്നു കഴിഞ്ഞ മാസം സൗദിയിലുണ്ടായത്. രാജ്യത്തെ തൊഴില്‍ മേഖലയും കഴിഞ്ഞ മാസം നേരിയ നേട്ടമുണ്ടാക്കി. സ്വകാര്യ മേഖല കമ്പനികള്‍ തങ്ങളുടെ ഉദ്യോഗസ്ഥ ബലം വര്‍ധിപ്പിച്ചതാണ് തൊഴില്‍ വിപണിക്ക് നേട്ടമായത്. പുതിയ ബിസിനസുകളില്‍ വളര്‍ച്ചയുണ്ടായതായും കയറ്റുമതി കാര്യമായി കൂടിയതായും ബിസിനസുകള്‍ വ്യക്തമാക്കിയതായി ഐഎച്ച്എസ് മാര്‍ക്കിറ്റിലെ ഇക്കോണമിസ്റ്റായ ഡേവിഡ് ഓവന്‍ പറഞ്ഞു.
മിക്ക കമ്പനികളും ജീവനക്കാരുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിട്ടില്ല. കോവിഡിന് മുമ്പുള്ള നിലയിലേക്ക് ഉല്‍പ്പാദനക്ഷമത കൊണ്ടുവരാനാണ് അവരുടെ ശ്രമമെന്ന് ഡേവിഡ് അഭിപ്രായപ്പെട്ടു. ഉല്‍പ്പന്നങ്ങളുടെ അളവിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. വരുംമാസങ്ങളില്‍ ആവശ്യകത ഉയരുമെന്ന കണക്കുകൂട്ടലില്‍ കമ്പനികള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനാലാണ് ഉല്‍പ്പന്നങ്ങളുടെ അളവ് വര്‍ധിക്കുന്നത്.
അതേസമയം സൗദി അറേബ്യയുടെ അയല്‍രാജ്യവും സൗദിക്ക് ശേഷം അറബ് ലോകത്തെ വലിയ സമ്പദ് വ്യവസ്ഥയുമായ യുഎഇയിലെ എണ്ണ ഇതര സ്വകാര്യ മേഖല സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ മേയില്‍ മന്ദഗതിയിലായിരുന്നു. പ്രാദേശിക ഡിമാന്‍ഡ് ഉയര്‍ന്നെങ്കിലും തൊഴില്‍ നിയമനങ്ങള്‍ കഴിഞ്ഞ മാസവും താഴേക്ക് പോയി. അതേസമയം ഉല്‍പ്പാദനം കൂടി. ഈജിപ്തിലെ എണ്ണ ഇതര സ്വകാര്യ മേഖല കഴിഞ്ഞ മാസവും വളര്‍ച്ചയില്‍ പിന്നോട്ടുപോയി. 2020 അവസാനം മുതല്‍ ഈജിപ്തിലെ എണ്ണ ഇതര സ്വകാര്യ മേഖല തകര്‍ച്ചയിലാണ്. ഡിമാന്‍ഡ് ഇടിവ് തുടരുമ്പോഴും സമ്പദ് വ്യവസ്ഥയിലെ ചില മേഖലകളില്‍ അഭിവൃദ്ധി രേഖപ്പെടുത്തിയത് മൂലം കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ ആക്കം അല്‍പ്പം കുറഞ്ഞിട്ടുണ്ട്.
എപ്രിലിലെ 55.2ല്‍ നിന്നും മേയില്‍ സൗദിയുടെ പിഎംഐ 56.4 ആയി ഉയര്‍ന്നു. അതേസമയം യുഎഇയുടേത് 52.7ല്‍ നിന്നും 52.3 ആയി കുറയുകയും ഈജിപ്തിന്റേത് 47.7ല്‍ നിന്ന് 48.6 ആയി കൂടുകയും ചെയ്തു.