Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജമ്മുവില്‍ വീണ്ടും മറ്റൊരു ഡ്രോണ്‍ ആക്രമണശ്രമം

ശ്രീനഗര്‍: ജമ്മു നഗരത്തിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ മറ്റൊരു ഡ്രോണ്‍ ആക്രമണശ്രമം നടന്നു. എന്നാല്‍ അത് വ്യോമസേനയുടെ ഡ്രോണ്‍ വിരുദ്ധ സാങ്കേതികവിദ്യ ഉപയോഗിച്ച് നശിപ്പിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. ജൂണ്‍ 27 നാണ് ജമ്മുവിലെ വ്യോമസേന സ്റ്റേഷനില്‍ തീവ്രവാദികള്‍ വ്യോമസേനാ കേന്ദ്രത്തിനുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഓഫീസ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വ്യോമസേന കൂടുതല്‍ ജാഗ്രത പുലര്‍ത്തിവരികയായിരുന്നു.

തുടര്‍ന്ന് കാവല്‍ശക്തമാക്കിയതോടെ ജമ്മു നഗരത്തിലെ സൈനിക സ്ഥാപനങ്ങള്‍ക്കും ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപം ഡ്രോണുകള്‍ കണ്ടെത്തി. ജമ്മുവിലെ വ്യോമസേനാ ഡ്രോണ്‍ ആക്രമണം ഇപ്പോള്‍ എന്‍ഐഎ അന്വേഷിക്കുന്നു.സായുധ സേന ഇതിനകം തന്നെ സൈനിക സംവിധാനങ്ങളും ഡ്രോണ്‍ വിരുദ്ധ സൗകര്യങ്ങളുള്ള മറ്റ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

അതിര്‍ത്തി കടന്നുവന്ന ഡ്രോണുകള്‍ ചൈനീസ് നിര്‍മിതമായിരുന്നുവെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതില്‍ ഉണ്ടായിരുന്ന സ്ഥോടക വസ്തുക്കള്‍ പാക് നിര്‍മിതമാണെന്നും കണ്ടെത്തിയിരുന്നു. നിലവാരം കുറഞ്ഞതും സാധാരണ വ്യക്തികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ളളതുമായിരുന്നു ആക്രമണം നടത്തിയ ഡ്രോണുകള്‍. അതിനാലാണ് കാവല്‍ക്കാരുടെ ശ്രദ്ധയില്‍ ഇത് പെടാതെ പോയത്. തുടര്‍ന്നാണ് തന്ത്രപ്രധാന കേ

Maintained By : Studio3