വാക്‌സിന്‍ വിതരണം ഇന്ത്യക്ക് നന്ദി പറഞ്ഞ് ബ്രസീല്‍
1 min readബ്രസീലിയ: കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ നന്ദി അറിയിച്ചു. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്ന ട്വീറ്റില്‍ അവസരോചിതമായി ഹനുമാന്‍ മൃതസഞ്ജീവനിയുമായി എത്തുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആഗോള പ്രതിസന്ധിയെ മറികടക്കാന്‍ ബ്രസീലിന് ഒരു മികച്ച പങ്കാളിയുണ്ടെന്നതില്‍ അഭിമാനമുണ്ടെന്ന് ബോള്‍സോനാരോ പറഞ്ഞു.
ആരോഗ്യമേഖലയില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം ഇനിയും വര്‍ധിപ്പിക്കണമെന്ന് മോദി മറുപടി നല്‍കി. വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി ബ്രസീല്‍ മുമ്പുതന്നെ ഇന്ത്യയെ സമീപിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചിച്ച ശേഷം മാത്രം വിതരണം എന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. തുടര്‍ന്ന് രണ്ട് ദശലക്ഷം ഡോസ് വാക്‌സിനാണ് ബ്രസീലിലേക്ക് അയച്ചത്.
അതേസമയം, കോവിഡ് -19 പ്രതിരോധ വാക്‌സിനുകള്‍ക്കായി 92 രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീല്‍ ഉള്‍പ്പെടെ, നിലവില്‍ ലോകത്തിലെ ഉയര്‍ന്ന മൂന്നാമത്തെ കൊറോണ വൈറസ് ബാധയുള്ള രാജ്യമാണ് ബ്രസീല്‍. മരണസംഖ്യയുടെ കണക്കെടുത്താല്‍ യുഎസിന് തൊട്ടുപിന്നിലാണ് അവരുടെ സ്ഥാനം. ഇന്ത്യയുടെ വാക്‌സിന്‍ വിതരണത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തുവന്നിട്ടുണ്ട്.